കാട്ടൂര്‍ കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററിര്‍ നവീകരണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കുന്നു

476

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റററില്‍ 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളിലായി പണിതീര്‍ത്ത പുതിയ വയോജന വാര്‍ഡിന്റേയും സ്ത്രീസൗഹൃദ ആശുപത്രി എന്ന നിലയില്‍ നിര്‍മ്മിച്ച ഫീഡിങ്ങ് റൂമിന്റേയും മരുന്നുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച ശീതീകരിച്ച ഫാര്‍മസിയുടെയും സംസ്ഥാനസര്‍ക്കാര്‍ 2018-19 വര്‍ത്തില്‍ അനുവദിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് രണ്ടാംഘട്ട പ്രവര്‍ത്തിന്റേയും ഉദ്ഘാടനവും 2018-19 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ 2018 ആഗസ്റ്റ് 1ന് രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ് കുമാര്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സുബിത എന്നിവര്‍ മുഖ്യതിഥികളാകും.

 

Advertisement