കരാര്‍ നിയമനത്തിനെതിരെ പ്രതിഷേധം

460

ഇരിങ്ങാലക്കുട : സ്ഥലമെടുപ്പ് ഓഫീസുകളില്‍ കരാര്‍നിയമനം നടത്തുന്നതിനെതിരേ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഓഫീസിനുമുമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. പുതുതായി രൂപീകരിക്കുന്ന സ്ഥലമെടുപ്പ് ഓഫീസുകളിലൊന്നും ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല.ഗസറ്റഡ്,ക്ലറിക്കല്‍ തസ്തികകള്‍ നാമമാത്രമായി സൃഷ്ടിച്ച് കരാര്‍ജോലി സമ്പ്രദായം വ്യാപകമാക്കാനുള്ള ശ്രമം തൊഴില്‍രഹിതരോടുള്ള വെല്ലുവിളിയാണ്.താഴെത്തട്ടിലുള്ള തസ്തികകള്‍ നിര്‍ത്തലാക്കണമെന്നും സ്ഥിരം ജോലിസമ്പ്രദായം അവസാനിപ്പി ക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ആദ്യപ്രതിഫലനമാണ് ദേശീയപാതാ സ്ഥലമെടുപ്പ് ഓഫീസുകളിലെ ക്ലാസ്ഫോര്‍ തസ്തിക ഇല്ലതാക്കലും കരാര്‍ നിയമനങ്ങളുമെന്ന് അസോസിയേഷന്‍ ആരോപിച്ചു.പ്രസിഡണ്ട് ടി.ജെ.സാജു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ മേഖലാസെക്രട്ടറി എ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.വി.അജിത്കുമാര്‍,എം.കെ.ജിനീഷ്, പി.എന്‍,പ്രേമന്‍,ജി.പ്രസീത,ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.

 

Advertisement