കാക്കാത്തുരുത്തി കൂട്ടായ്മ വാര്‍ഷികവും ഓര്‍മ്മ തണല്‍ ഉല്‍ഘാടനവും .

149
Advertisement

കാക്കാത്തുരുത്തി:കാക്കാത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം 2019 സെപ്തംബര്‍ 21 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാക്കാത്തുരുത്തി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടത്തുന്നു.വാര്‍ഷികത്തോടനുബന്ധിച്ച് വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്റെ ഓര്‍മ്മക്കായ് മകന്‍ ഷര്‍മിള്‍കുമാര്‍ നിര്‍മിച്ചു നല്‍കുന്ന ഓര്‍മ്മത്തണലിന്റെ ഉത്ഘാടനവും ഉണ്ടായിരിക്കും .പരുപാടിയില്‍ പ്രളയത്തില്‍ നാടിനോടൊപ്പം നിന്ന കെ.എസ്.ഇ .ബി സ്റ്റാഫ് ഷിജിനെയും ,സീഷോര്‍ ഫാo മാനേജര്‍ ഷിബി ആലേക്കാരനെയും ആദരിക്കുന്നു.യോഗത്തിനു ശേഷം സലിലന്‍ വെള്ളാനിയുടെ ‘മണിശീലുകള്‍’ ഉണ്ടായിരിക്കും.