മഴുവഞ്ചേരി റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

167

പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മഴുവഞ്ചേരി റോഡിന്റെ നിര്‍മ്മാണം എം എല്‍ എ — ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. ആസ്തി വികസന പദ്ധതിയില്‍ നിന്നും 50,00,000 (അമ്പത് ലക്ഷം ) രൂപയാണ് റോഡ് നിര്‍മ്മാണത്തിനായി വകയിരിത്തിയിട്ടുള്ളത്.നിര്‍മ്മാണ സ്ഥലത്തു ചേര്‍ന്ന യോഗത്തില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ലത വാസു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.സി ബിജു, സംഗീത സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് മെമ്പര്‍ സി.എസ്.ശിവദാസന്‍ സ്വാഗതവും സുനിത മനോജ് നന്ദിയും പറഞ്ഞു.

 

 

Advertisement