കോവിഡ് പ്രതിരോധത്തിന് വാഹനം സമർപ്പിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാതൃകയായി

34

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. യു വിജയനാണ് തന്റെ ഒമിനി വാൻ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂർണമായും പഞ്ചായത്തിന് വിട്ടു നൽകിയത്. രോഗികളെ കൊണ്ടുവരാനും അതുപോലെ വാക്സിനേഷൻ, ആർ.ടി.പി.സി. ആർ ടെസ്റ്റ്‌ തുടങ്ങിയവയ്ക്കും,പഞ്ചായത്തിന്റെ വാർ റൂമിന്റെ ആവശ്യങ്ങൾക്കുമായിട്ടാണ് ഈ വാഹനം ഉപയോഗിക്കുക.24 മണിക്കൂറും പ്രവർത്തനനിരതമായി ഈ വാഹനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വാഹനം കെ.യു വിജയൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീല ജയരാജ്‌, സെക്രട്ടറി പ്രജിഷ് പി. പഞ്ചായത്തംഗങ്ങളായ തോമസ് തോകലത്ത്,വൃന്ദകുമാരി, ശ്രീജിത്ത്‌ എന്നിവരും വാഹനം ഏറ്റു വാങ്ങാൻ ഉണ്ടായിരുന്നു.

Advertisement