കോണത്തുകുന്ന് പൂവത്തുംകടവ് റോഡിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനായി പ്രവര്‍ത്തിച്ച സ്‌നേഹധാര പ്രവര്‍ത്തകര്‍

517
Advertisement

കോണത്തുകുന്ന്: കോണത്തുകുന്ന് – പൂവത്തും കടവ് റോഡരികിലെ കാനയും സമീപ പ്രദേശവും സ്‌നേഹധാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മഴക്കാലത്ത് ഈ സ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. റോഡരികിലെ കാന മണ്ണ് മൂടി അടഞ്ഞതിനാല്‍ വെള്ളം മുഴുവനായും റോഡിലൂടെയാണ് ഒഴുകാറ്. കാനയോട് ചേര്‍ന്നുണ്ടായിരുന്ന സ്ലാബുകള്‍ മാറ്റി കാനയിലെ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തു. പുല്ലു പിടിച്ചിരുന്ന പ്രദേശം വൃത്തിയാക്കുകയും ചെയ്തു. സ്‌നേഹധാരയുടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ബസ്സ് സ്റ്റോപ്പ് കൂടിയായ പ്രദേശത്തെ വെള്ളക്കെട്ട് മൂലം യാത്രക്കാരും, കച്ചവടക്കാരും മഴക്കാലത്ത് ദുരിതംഅനുഭവിച്ചിരുന്നു. ഇതിനാണ് സ്‌നേഹധാര പ്രവര്‍ത്തകരുടെ ശ്രമദാനത്തിലൂടെ പരിഹാരമായത്.