ആളൂര്‍ കദളിച്ചിറ ഉടന്‍ നവീകരിക്കണം; തോമസ് ഉണ്ണിയാടന്‍

350
Advertisement

ആളൂര്‍: പഞ്ചായത്തിലെ മുഖ്യ ജലസ്രോതസായ ആളൂര്‍ കദളിച്ചിറ അധികാരികളുടെ അനാസ്ഥ മൂലം നാശോന്മുഖമായികൊണ്ടിരിക്കയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. കദളിച്ചിറ നവീകരണം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിച്ചിരുന്നതാണ് കദളിച്ചിറ. ഇപ്പോള്‍ കാടുപിടിച്ചും വെള്ളമില്ലാതെയും കിടക്കുകയാണ്.ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, റോക്കി ആളൂക്കാരന്‍, ജോബി മണവാളന്‍, ജോജോ മാടവന, ഡെന്നീസ് കണ്ണംകുന്നി, കൊച്ചുവാറു എന്നിവര്‍ പ്രസംഗിച്ചു.