കടകളില്‍ പരിശോധന; 72 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു

730
Advertisement

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 50 മൈക്രോണില്‍ താഴെയുള്ള 72.150 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റ് പരിസരത്തും തൃശ്ശൂര്‍ റോഡിലുമുള്ള കടകളിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്കുട്ടി എമ്മിന്റെ നേതൃത്വത്തില്‍ എച്ച്.ഐ.മാരായ സലില്‍ കെ., ഷീല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാകേഷ്, രമാദേവി, അനില്‍ കെ.എന്‍., എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ വ്യക്തമാക്കി.

Advertisement