കാറളം പഞ്ചായത്ത് ഓഫീസ്സിന് മുൻപിൽ ധർണ്ണ നടത്തി

46
Advertisement

കാറളം:പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും നേതാക്കളും ചേർന്ന് കാറളം പഞ്ചായത്ത് ഓഫീസ്സിന് മുൻപിൽ ധർണ്ണ നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഐ ഡി ഫ്രാൻസിസ് മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ ധർണ കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം ഐ അഷറഫ് ഉൽഘാടനം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് തിലകൻ പൊയ്യാറ,കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് തങ്കപ്പൻ പാറയിൽ,വിനോദ് പുള്ളിൽ,മണികണ്ഠൻ പുള്ളത്ത്,വി ഡി സൈമൺ,എം ആർ സുധാകരൻ, ഇ ബി അബ്ദുൾ സത്താർ, സി ആർ സീതാരാമൻ,ബാബു പെരുമ്പിള്ളി, പി കെ ഹനീഫ എന്നിവർ പങ്കെടുത്തു.

Advertisement