ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

357
Advertisement

ഇരിങ്ങാലക്കുട : ഫാസിസം സര്‍വ്വനാശമാണ്_സമരമാണ് പ്രതിരോധം എന്ന സന്ദേശമുയര്‍ത്തി മെയ് 13 ന് ആരംഭിച്ച എ ഐ വൈ എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആവേശ്വോജ്ജ്വല തുടക്കം.മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലും മെമ്പര്‍ഷിപ്പിന് തുടക്കം കുറിച്ചു.യൂണിറ്റ് ഭാരവാഹികളും മുതിര്‍ന്ന കമ്മിറ്റികളിലെ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ വിവിധ പ്രദേശങ്ങളിലിറങ്ങി.സംസ്ഥാനകമ്മിറ്റി അംഗവും ജില്ലാ ജോ.സെക്രട്ടറിയുമായ സഖാവ് കെ സി ബിജു പത്തനങ്ങാടി യൂണിററ് ,മണ്ഡലം സെക്രട്ടറി വി.ആര്‍.രമേഷ് ചെട്ടിയാല്‍ യൂണിററ് ,മണ്ഡലം പ്രസിഡന്റ് എ എസ് ബിനോയ് പഞ്ഞപ്പിള്ളി യൂണിററ്,ജില്ലാകമ്മിറ്റി അംഗം എം സുധീര്‍ദാസ് തൃത്താണിപാടം യൂണിററ് ,എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണുശങ്കര്‍ പോത്താനി യൂണിറ്റിലും സ്‌ക്വാഡുകള്‍ക്ക് നേതൃത്ത്വം നല്‍കി.

Advertisement