വൈഗ അവാര്‍ഡ് കാട്ടൂര്‍ സ്വദേശിക്ക്

659
Advertisement

കാട്ടൂര്‍ : കഴിഞ്ഞ വര്‍ഷത്തെ വൈഗ അന്തരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രത്തിനുള്ള അവാര്‍ഡിന് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കാട്ടൂര്‍ സ്വദേശി കെ.കെ.രുദ്രാക്ഷന്‍ അര്‍ഹനായി. 10000 രൂപയാണ് അവാര്‍ഡ്. 1980 ല്‍ ദേശാഭിമാനിയില്‍ ചേര്‍ന്ന രുദ്രാക്ഷന് അന്താരാഷ്ട്രനാടകോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാട്ടൂര്‍ കായംപുറത്ത് കൊച്ചുരാമന്റേയും സരോജിനിയുടേയും മകനാണ്. ഭാര്യ ഓമന, മകള്‍ വര്‍ഷ, മരുമകന്‍ സുമിന്‍.

Advertisement