രക്തദാന ദിനത്തിൽ രക്തദാതാക്കളുടെ ഡയറക്ടറി പ്രകാശനം ചെയ്ത് എഐവൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

54

ഇരിങ്ങാലക്കുട: ദിനംപ്രതി പല തരത്തിലുള്ള അസുഖങ്ങളാൽ രക്തം ആവശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവർക്കെല്ലാം സമാശ്വാസത്തിന്റെ വെളിച്ചമാണ് പ്രകാശിതമായതെന്ന് എ.ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഡയറക്ടറി പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി.വി. വിബിൻ , പാർട്ടി മണ്ഡലം സെക്രട്ടറി പി. മണി, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം ശ്യാംകുമാർ പി.എസ്, മണ്ഡലം ജോയിന്റ് സെക്രട്ടറിയും രക്ത ദാനസേന സബ്കമ്മിറ്റി കൺവീനറുമായ പി.ആർ .അരുൺ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻപോട്ടക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലം പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

Advertisement