പടിയൂരിൽ സംഘർഷം തുടരുന്നു : ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം

1503
Advertisement

പടിയൂർ : വിഷു തലേ ദിവസം പഞ്ചായത്ത് ഓഫീസിന് സമീപം എൽ ഡി എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ ബി.ജെ.പി,ആർ.സ്.സ് പ്രവർത്തകരുടെ വീടിനുനേരെ വ്യാപക അക്രമണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി ബി ജെ പി പ്രവർത്തകരായ അണ്ടിക്കോട്ടിൽ കർണൻ, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി സുഗിൻ, BJP പഞ്ചായത്ത് സമിതി അംഗം എള്ളുംപറമ്പിൽ മുരളി എന്നിവരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആണ്‌ അക്രമണം ഉണ്ടായത്.ബി ജെ പി പ്രവർത്തകർക്കുനേരെ നാല്പത്തിഅഞ്ചിലധികം വരുന്ന സി.പി.എം പ്രവർത്തകർ പടക്കം എറിഞ്ഞാണ് സംഘർഷം ശ്രഷ്ടിച്ചതെന്ന് ബിജെപി ആരോപിച്ചു. പടിയൂരിലെ ബി.ജെ.പിയുടെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

Advertisement