ഒരുപാടു നഷ്ടങ്ങള്‍ക്കിടയിലും ഓണത്തെ മറക്കാതെ സെന്റ് ജോസഫ് ദുരിതാശ്വാസ ക്യാമ്പ്

781
Advertisement

ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ കേരള ജനതയാകെ മറന്ന ആഘോഷമാണ് ഓണം .ഒട്ടനവധി പേര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രളയത്തിലും പാട്ടുകള്‍ പാടിയും നൃത്തമാടിയും ഓണത്തെ വരവേല്്ക്കാന്‍ സെന്റ് ജോസഫ്‌സിലെ ദുരിതാശ്വാസ ക്യാമ്പ് മറന്നില്ല.കാരുണ്യപ്രവര്‍ത്തകയായ സി .റോസ് ആന്റോയുടെ നേതൃത്വത്തില്‍ ഓണത്തെ ഹാര്‍ദ്ദവമായി തന്നെ വരവേറ്റു.പ്രളയം വരുത്തി വച്ച നാശനഷ്ടത്തിനൊന്നും ഞങ്ങളെ തളര്‍ത്താനാവില്ലെന്നും അത് കൊണ്ടാണ്
ഞങ്ങള്‍ ഓണത്തെ വരവേല്‍ക്കുന്നതെന്നും സി .റോസ് ആന്റോ അഭിപ്രായപ്പെട്ടു.സി .റോസ് ആന്റോക്കൊപ്പം അഭയാര്‍ത്ഥികളും ,എന്‍ .എസ് .എസ് വോളണ്ടിയേഴ്‌സും ഓണാഘോഷത്തെ വരവേറ്റു.അമ്പതോളം കുടുംബങ്ങളില്‍ നിന്നായി 250 ഓളം ആളുകള്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്

Advertisement