വനിതാ പോലീസ് സ്റ്റേഷനിൽ വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു

67

ഇരിങ്ങാലക്കുട:കേരള സംസ്ഥാന വനിതാ കമ്മീഷനും ,ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനും സംയുക്തമായി വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു.2020 ജനുവരി 30 വ്യാഴം രാവിലെ 9 മുതൽ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ ഹാളിൽ വെച്ച് നടക്കുന്ന ശിൽപശാല ഇരിങ്ങാലക്കുട റൂറൽ ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗിസ് ഉദ്‌ഘാടനം നിർവ്വഹിക്കും.സമൂഹത്തിൽ വിവാഹമോചനത്തിന്റെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരസ്പര ധാരണയുടെയും ശരിയായ കാഴ്ചപ്പാടിന്റെയും അഭാവം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന യുവതീയുവാക്കൾക്ക് മാർഗ്ഗ ദർശനം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വനിതാ കമ്മിഷൻ ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ സഹകരണത്തോടെ ശിൽപശാല സംഘടിപ്പിക്കുന്നത്.

Advertisement