കല്ലേറ്റുംങ്കര റെയില്‍വെ സ്റ്റേഷനിലെ കിളികളുടെ ശല്യം -പൊതുതാത്പര്യ ഹര്‍ജിയില്‍ തെളിവെടുപ്പിനായി കമ്മീഷനെത്തി

1283

കല്ലേറ്റുംങ്കര-ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് സമീപമുളള മരങ്ങളുടെ ചില്ലകള്‍ ധാരാളം pwd റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്നതും അതില്‍ പക്ഷികള്‍ വസിക്കുന്നതും അതിന്റെ വിസര്‍ജ്യങ്ങള്‍ മൂലം പ്രദേശത്തെ അസഹ്യമായ പരിസര മലിനീകരണവും മഴപെയ്ത് സെപ്തംബര്‍ മാസം 18,19 തിയ്യതികളില്‍ റോഡില്‍ പക്ഷി കാഷ്ടം ചെളി രൂപത്തിലായുണ്ടായത് മൂലം സംഭവിച്ച വാഹനാപകടങ്ങളും കണക്കിലെടുത്ത് പൊതുപ്രവര്‍ത്തകനായ പിന്റോ ചിറ്റിലപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജയപ്രഭുവാണ് അടിയന്തിര നോട്ടീസിനും കമ്മീഷന്‍ പരിശോധനക്കും ഉത്തരവിട്ടത്
.ഇതു പ്രകാരം കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ഹര്‍ജ്ജി പ്രകാരം ഇന്ത്യന്‍ റെയില്‍വെക്കു വേണ്ടി റീജിയണല്‍ മാനേജര്‍ പാലക്കാട് ഡിവിഷന്‍,ഇരിങ്ങാലക്കുട സ്റ്റേഷന്‍ മാസ്റ്റര്‍ ,ആളൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ,pwd അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇരിങ്ങാലക്കുട ഡിവിഷന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു.ഹര്‍ജ്ജി പ്രകാരം വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനും ,കിളികളെ ഹനിക്കാതെ അവ മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനുമാണ് ആവശ്യപ്പെടുന്നത് . അഡ്വ ബിബിന്‍ ഏകാംഗമായ കമ്മീഷനെത്തിയാണ് തെളിവെടുപ്പ് നടത്തിയത് .റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കും

 

Advertisement