തകർന്നവർക്ക് പ്രതീക്ഷ നൽകി ജനമൈത്രി പോലീസിന്റെ ‘ഹോപ്പ്

226

വരന്തരപ്പിള്ളി: ബാംഗ്ലൂരിൽ ബിസിനസ് ആയി ഭംഗിയായി ജീവിച്ചിരുന്ന ആ കുടുംബം പെട്ടെന്ന് ബിസിനസ്‌ തകർന്ന് ഗൃഹനാഥൻ മാനസിക വിഷമത്താൽ മരണപ്പെട്ടപ്പോൾ പാറക്കമുറ്റാത്ത എമി ശീതൾ, ഏയ്ഞ്ചൽ ഗ്രീഷ്മ, മരിയ ഹിമ എന്നീ 3 പെണ്മക്കളെയും കൊണ്ട് നാട്ടിൽ വന്ന ബെറ്റി എന്ന സ്ത്രീ. മാനസികമായും സാമ്പത്തിക മായും ആകെ തകർന്ന അവർക്ക് പിന്നെ സ്കൂളിൽ പോകാൻ സാധിച്ചില്ല..കേരള പോലീസിന്റെ Hope പദ്ധതിയുടെ ഭാഗമായി പാതി വഴിയിൽ സാഹചര്യങ്ങളാൽ പഠനം നിർത്തേണ്ടി വന്നവരെ അന്വേഷിച്ചുള്ള വരന്തരപ്പിള്ളി ISHO ജയകൃഷ്ണൻ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രതീഷ്, ധനേഷ് എന്നിവരുടെ ശ്രമത്താൽ ഇവരെ കണ്ടെത്തുകയും പഠിക്കാനുള്ള ആഗ്രഹം മനസ്സിൽ ആക്കി 3 പേരെയും കേരള പോലീസിന്റെ Hope പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് SSLC തത്തുല്യ പരീക്ഷ എഴുതാൻ വേണ്ട എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തു. അതിൽ മൂന്ന് പേരും വലിയ വിജയം നേടുകയും ചെയ്തു. ആ സന്തോഷം പങ്കിടാനും നന്ദി അറിയിക്കാനും അവർ സ്റ്റേഷനിൽ വരികയും, ഇൻസ്‌പെക്ടർ ജയകൃഷ്ണൻ, SI മാരായ ബസന്ത്,ലാലു, ദിനേഷ്, മറ്റെല്ലാവരും സ്വീകരിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഇനി ഉയർന്ന പഠനത്തിന് വളരെ ആഗ്രഹം പ്രകടിപ്പിച്ച കൂടപ്പിറപ്പുകൾക്ക് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും വരന്തരപ്പിള്ളി പോലീസ് വാഗ്ദാനം ചെയ്യുകയും ചെയ്തു.

Advertisement