വൃക്കദിനത്തില്‍ വൃക്കദാനം നിര്‍വഹിച്ച സിസ്റ്റര്‍ക്ക് പോലിസിന്റെ ആദരം

823
Advertisement

ഇരിങ്ങാലക്കുട : ലോകവൃക്കദിനത്തില്‍ ഇരിങ്ങാലക്കുടയിലെ രോഗബാധിതനായ തിലകന്‍ എന്ന യുവാവിന് സ്വന്തം വൃക്കദാനം ചെയ്ത സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയ്ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റിന്റെ ആദരം.ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ ട്രെയിനിംങ്ങ് സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് ജീവകാരുണ്യത്തിന്റെ ഉത്തമപ്രതികമായി നിലകൊണ്ട സി.റോസ് ആന്റോയ്ക്ക് ആദരം കൈമാറി.വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്ന അമ്പൂരത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലിസ് മെഡലിന് അര്‍ഹരായ വനിതാ പോലിസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്,ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍,എസ് ഐ സുശാന്ത് കെ എസ്,രാധാകൃഷ്ണന്‍ കെ കെ,രാജു കെ പി,എസ് ഐമാരയ സാബ് എന്‍ ബി, ഉഷ പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement