വികസന നിർദ്ദേശപ്പെട്ടി നശിപ്പിച്ചതായി പരാതി

72

കാട്ടൂർ:പഞ്ചായത്തിലെ ഏഴാം വാർഡിൽ സോഡാ വളവിൽ എൽ. ഡി. എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന വികസന നിർദ്ദേശപ്പെട്ടി കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചതായി പരാതി.നശിപ്പിച്ചുവെന്നു കരുതുന്ന ആൾക്കെതിരെ എൽ.ഡി.എഫ് പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി എം. എൻ സുമിത്രൻ കാട്ടൂർ പോലീസിൽ പരാതി നൽകി.പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ മാതൃകപരയായി ശിക്ഷിക്കണമെന്ന് പരാതിയിൽ പറയുന്നു.

Advertisement