Thursday, August 13, 2026
29.2 C
Irinjālakuda

പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ ക്കാണ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ ചുമതല.മുകുന്ദപുരം താലൂക്കിന് ഒരുസര്‍വേയര്‍ മാത്രമാണുളളത്. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനായുള്ള പൊതുഅപേക്ഷകര്‍ക്ക് ഒരുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോ ഴുള്ളത്. റോഡുകളും തോടുകളും കുളങ്ങളും ഉള്‍പ്പടെ പുറമ്പോക്ക് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിനായുള്ള അപേക്ഷകള്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിന്‍ കീഴിലാണ് ഇപ്പോള്‍ തീര്‍പ്പാക്കപ്പെടുന്നത്.ജോലിത്തിരക്ക് മൂലം താലൂക്ക് സര്‍വേയറുടെ സേവനം സമയബന്ധിതമായി ലഭിക്കാത്തതിനാല്‍ പുറമ്പോക്ക് കുളങ്ങളുടെയുള്‍പ്പടെ യുള്ളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് നവീകരണം നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്.ഇത് വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കും.ഇതേ കാരണത്താല്‍ വിവിധങ്ങളായപദ്ധതി വിഹിങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കാത്ത മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ഏറെയാണ്. റോഡുകളുള്‍പ്പെടെയുളളവയുടെ ആസ്തി വിവരങ്ങള്‍ സബ്ഡിവിഷന്‍ ചെയ്ത് രേഖപ്പെടുത്തി സംരക്ഷിക്കാത്തതിനാല്‍ പുറമ്പോക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സ്വകാര്യ തര്‍ക്കങ്ങളും വ്യവഹാരങ്ങളും മേഖലയില്‍ ഏറിവരുന്നതായും സമ്മേളനം വിലയിരുത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.ഉഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,സംസ്ഥാന കമ്മറ്റി അംഗം ടി.എസ്.സുരേഷ്,വനിതാകമ്മറ്റി സെക്രട്ടറി വി.വി.ഹാപ്പി, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി, എന്‍.വി.നന്ദകുമാര്‍,പി.ബി.മനോജ്കുമാര്‍, സി.കെ.സുഷമ, ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img