മന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി

673
Advertisement

ഇരിങ്ങാലക്കുട : അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച കെ.കെ ശൈലജ രാജിവെക്കണം എന്നു ആവശ്യപെട്ടു കൊണ്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രിയുടെ 28000 രൂപയുടെ കണ്ണട തിരിമറിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം കണ്ണടകള്‍ വെച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ധൂര്‍ത്തടിച്ചു കേരള ഖജനാവിനു നഷ്ട്ടം ഉണ്ടാക്കിയ മന്ത്രി രാജിവെക്കും വരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്ന് യുവമോര്‍ച്ച ജില്ല സെക്രട്ടറി കെ പി വിഷ്ണു പ്രകടനം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കെ പി മിഥുന്‍, രാഹുല്‍ബാബു, ബിജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നേതാക്കളായ ജീവന്‍ വലിയവീട്ടില്‍, ശ്യാംശേഖരന്‍ ,സ്വരൂപ്, ബാലുലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Advertisement