ഇരിങ്ങാലക്കുട : വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണ തീയ്യേറ്റര്‍ നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സജ്ഞയും ഗുണ്ടാ സംഘവും ചേര്‍ന്ന് സമീപവാസി വാലത്ത് വീട്ടില്‍ രാജന്‍ (65)നെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സജ്ഞയും സംഘവും ചേര്‍ന്ന് രാജന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് മാറ്റാന്‍ പറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് വീട് കയറി ആക്രമിച്ചത്. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പുലര്‍ച്ചേ ആശുപത്രിയില്‍വെച്ച് രാജന്‍ മരണപ്പെടുകയും ചെയ്തു. മരുമകന്‍ വിനു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. രോഷാകുലരായ നാട്ടുകാര്‍ തീയറ്റര്‍ ഉപരോധിച്ചു.
പാര്‍ക്കിംങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണാ തീയേറ്റര്‍ നടത്തിപ്പ്ക്കാരന്‍ സമീപവാസിയെ വെട്ടി കൊലപെടുത്തി.
Advertisement