‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു

520

ഇരിങ്ങാലക്കുട : 2015 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഫിലിം വെബ്‌സൈറ്റ് ആയ ഫിലിം ഡിബേറ്റര്‍ തിരഞ്ഞെടുത്ത ‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ഡാനീഷ് ചിത്രകാര ദമ്പതികളായ ലില്ലി എല്‍ബിയുടെയും ഗെര്‍ഡ വെഗ്‌നറുടെയും ജീവിതത്തെ ആസ്പദമാക്കി 2000 ത്തില്‍ പുറത്തിറങ്ങിയ നോവലിനെ കേന്ദ്രീകരിച്ച് ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രകാരിയായ ഗെര്‍ഡ ഭര്‍ത്താവ് ഐനാറിനോട് വനിതാ മോഡല്‍ ആയി നടിക്കാന്‍ ആവശ്യപ്പെടുന്നു. ഐനാറിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് കിടന്നിരുന്ന സ്‌ത്രൈണത ഉണരുകയാണ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777

Advertisement