കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സപര്യ അംഗന്‍വാടിയില്‍ മുലയൂട്ടല്‍വാരം ദിനാചരണം നടത്തി

438

കാട്ടൂര്‍- കാട്ടൂര്‍ 5-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 70-ാം നമ്പര്‍ സപര്യ അംഗന്‍വാടിയില്‍ മുലയൂട്ടല്‍വാരം ദിനാചരണം നടത്തി. വാര്‍ഡ് മെമ്പര്‍ ധീരജ് തേറാട്ടില്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടീച്ചര്‍ നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. നീന സിജോ ആശംസകളും ഹെല്‍പ്പര്‍ ഉഷ നന്ദിയും പറഞ്ഞു.തുടര്‍ന്ന് അമ്മമാര്‍ക്ക് ബോധവത്ക്കരണ ക്ലാസും ക്വിസ്മത്സരവും സമ്മാനദാനവും നടത്തി

 

Advertisement