ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള ഇന്റര്‍ കോളേജിയറ്റ് ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ജേതാക്കളായി.ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളേജിനെ 57- 25 എന്ന സ്‌കോറിനാണ് സെന്റ്.ജോസഫ് കോളേജ് തോല്‍പ്പിച്ചത്.അതേ സമയം സെന്റ്.ജോസഫ് കോളേജില്‍ നടന്ന പോള്‍ ടി. ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ അസംപ്ഷന്‍ കോളേജ് ചാമ്പ്യന്‍മാരായി.സെന്റ്.ജോസഫ് കോളേജിന് രണ്ടാംസ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട ഫസ്റ്റ് ക്‌ളാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ഇസബല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ജെ സണ്ണി, കായിക വിഭാഗം മേധാവി സ്റ്റാലിന്‍ റാഫേല്‍, തുഷാര ഫിലിപ്പ്, ഇ.പി ജനാര്‍ദ്ദനന്‍, റോസിലി പോള്‍ എന്നിവര്‍ സംസാരിച്ചു.
ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ജേതാക്കളായി.
Advertisement