എടത്തിരിഞ്ഞി സെന്ററില്‍ ബാങ്കിന്റെ എ ടി എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍.

1477

പടിയൂര്‍ : എടത്തിരിഞ്ഞി സെന്ററില്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ത്ത നിലയില്‍. ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്.എം ടി എം മെഷ്യന്റെ ഫൈബര്‍ ഭാഗങ്ങള്‍ ഇളക്കി മാറ്റിയ നിലയിലാണ്.മെഷ്യനകത്തെ ബില്ലിംങ്ങ് പേപ്പറുകള്‍ അടക്കം എല്ലാം വലിച്ച് വാരി ഇട്ടിരിക്കുകയാണ്.രാവിലെ എടതിരിഞ്ഞി സെന്റില്‍ കട തുറക്കാന്‍ വന്നവരാണ് കൗണ്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ബാങ്കിനോട് ചേര്‍ന്ന് തന്നെയാണ് കൗണ്ടറും പ്രവര്‍ത്തിക്കുന്നത്.വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ എത്തി കൗണ്ടര്‍ ഷട്ടര്‍ ഇട്ട് പൂട്ടി. സംഭവമായി ബന്ധപ്പെട്ട് എടതിരിഞ്ഞി സ്വദേശി നെ കാട്ടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇയാളുടെ മാനസിക നില ശരിയല്ലെന്നും പോലീസ് അറിയിച്ചു.

Advertisement