മാപ്രാണം തീർത്ഥാടന ദൈവാലയത്തിൽ ഫുഡ് ബാങ്ക് ഉദ്ഘാടനവും നേർച്ചകിറ്റ് വിതരണവും

112

മാപ്രാണം: മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദൈവാലയത്തിന്റെ നേതൃത്വത്തിൽ  650 കുടുംബങ്ങൾക്ക് നേർച്ചകിറ്റുകൾ വിതരണം ചെയ്തു. 12 നിത്യോപയോഗ സാധനങ്ങളും  നേർച്ച തേനും  ഉൾപ്പെടുന്ന കിറ്റാണ് നൽകിയത്.  കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ആക്ടിങ് വികാരി റവ. ഫാ. ബിനോയ് നെരേപറമ്പിൽ നേർച്ചകിറ്റ് വെഞ്ചിരിപ്പും വിതരണവും നിർവഹിച്ചു. അസിസ്റ്റന്റ് വികാരി റവ.  ഫാ. ലിന്റോ പാറേക്കാടൻ പുതിയതായി ആരംഭിക്കുന്ന ഫുഡ് ബാങ്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ട്രസ്റ്റീമാരായ ഡേവിസ് അരണാട്ടുക്കരക്കാരൻ,   ഗ്രേറ്റൺ പുത്തൂർ അയണിക്കൽ, ആന്റണി കള്ളാപ്പറമ്പിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്ററൽ കൗൺസിൽ അംഗം അനൂപ് അറക്കൽ, കേന്ദ്രസമിതി പ്രസിഡന്റ് ശ്രീ ജോഷി കൂനൻ, സൈമൺ ചാക്കോര്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisement