തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള അടിയന്തിര നടപടി വേണമെന്ന് താലൂക്ക് വികസന സമിതി

1427

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിതവേഗം മൂലം അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുള്ള അടിയന്തരി നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു.ബസ്സ് സര്‍വ്വിസ് കുറവുള്ള കാറളം പോലെയുള്ള മേഖലകളിലേയ്ക്ക് ഞായറാഴ്ച്ച ദിവസങ്ങളില്‍ ട്രീപ്പ് മുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വികസനസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.ഓണത്തോട് അനുബദ്ധിച്ച് ലഹരിമരുന്ന്,വ്യാജവാറ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എക്‌സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടു.റോഡുകളിലേക്കും ഇലട്രിക് ലൈനുകളിലേയ്ക്കും അപകടകരമായ അവസ്ഥയില്‍ ചാഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ജനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.കാലവര്‍ഷകെടുതി അനുഭവിക്കുന്നവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അദ്ധ്യക്ഷത വഹിച്ചു.എം പി സി എന്‍ ജയദേവന്റെ പ്രതിനിധി കെ ശ്രീകുമാര്‍,വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ പ്രതിനിധി വേണു,താസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

Advertisement