മുരിയാട് : തരിശ് രഹിത ജൈവ പച്ചക്കറി ഉല്‍പ്പാദന പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് 7- ാം വാര്‍ഡില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശില്‍പ്പ സമര്‍പ്പണവും ഭക്തി സംഗീത സന്ധ്യയും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ദുര്‍ഗ്ഗാലയങ്ങളുടെ ഉല്‍പ്പത്തിയുടെ ഐതിഹ്യം അനാവരണം ചെയ്യുന്ന ശില്‍പ്പങ്ങള്‍, മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്റെ ശില്പം എന്നിവയുടെ സമര്‍പ്പണം നടക്കും. തുടര്‍ന്ന് പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ നേതൃത്തില്‍, സിനിമാ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ കലാഭവന്‍ സാബു, വിജേഷ് ഗോപാല്‍, മനീഷ, ഹരിത ഹരീഷ് എന്നിവര്‍ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.
സി.വി.കെ. വാരിയര്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഹിന്ദി പ്രചാരമണ്ഡലം ഹാളില്‍ വച്ച് സി.വി.കെ. വാരിയര്‍ അനുസ്മരണവും, സ്മാരക പ്രഭാഷണവും നടത്തും. അധ്യാപകന്‍, വിദ്യാഭ്യാസ ഓഫീസര്‍, ശാസ്ത്ര പ്രചാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ജനകീയാസൂത്രണത്തിന്റെ ആദ്യനാളുകളില്‍ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എന്നിവയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. സി.വി.കെ.യുടെ 14-ാം ചരമവാര്‍ഷിക ദിനത്തില്‍, ആസൂത്രണരംഗത്ത് മാസ്റ്ററുടെ സഹയാത്രകനായിരുന്ന ഡോ.എ.എം.ഹരീന്ദ്രനാഥന്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം എ.പി.മുരളീധരന്‍ ‘വിദ്യാഭ്യാസം മാറേണ്ട സങ്കല്പങ്ങള്‍’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തും.
ഉന്നതവിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പീപ്പിള്‍സ് ബാങ്കിന്റെ വാര്‍ഷികയോഗം
കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പുതിയ അമരക്കാരന്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം
ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുല്‍ പാര്‍ട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ അദ്ധ്യക്ഷ പ്രഖ്യാപനത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.നിമ്യാഷിജു,സോണിയ ഗിരി, വി സി വര്‍ഗ്ഗീസ്,ടി വി ചാര്‍ളി,ജോസഫ് ചാക്കോ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ലഭിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി.
ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുക്കണം : ചെയര്‍പേഴ്‌സണ്‍
ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.താലൂക്ക് വികസനസമിതി യോഗത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നഗരസഭ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരെ ചെയര്‍പേഴ്‌സണ്‍ അടക്കം ഭരണപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി.റോഡ് പണി ആരംഭിക്കുന്നതിന് മുന്‍പ് നഗരസഭയെ അറിയിച്ചില്ലെന്നും,ഫണ്ടിന്റെ അപര്യാപ്തയുടെ പേരില്‍ പാതിവഴിയില്‍ റോഡ് പണി നിര്‍ത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാവണം റോഡ് നഗരസഭയക്ക് കൈമാറേണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു പറഞ്ഞു.റോഡിലെ സോഡീയം ലെറ്റുകളുടെ അടക്കം കേബിളുകള്‍ റോഡിന് പുറത്തിട്ട് കോണ്‍ക്രീറ്റ് നടത്തുകയും സമീപവാസികള്‍ക്ക് വീടുകളിലേയ്ക്ക് കയറുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത സാഹചര്യം സൃഷ്ടിച്ചതും ആനമണ്ടത്തരമാണെന്ന് കൗണ്‍സിലര്‍ വി സി വര്‍ഗ്ഗീസ് പറഞ്ഞു.ആല്‍ത്തറയ്ക്ക് സമീപത്തേ കുഴികള്‍ അടക്കം അടച്ചാകും കോണ്‍ക്രീറ്റിംങ്ങ് പൂര്‍ത്തിയാക്കുക എന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്.ഒരു കോടിയിലധികം രൂപ ചിലവഴിച്ചാണ് ഠാണ-ബസ് സ്റ്റാന്റ് റോഡിന്റെ അരികുകളില്‍ കോണ്‍ക്രിറ്റിംങ്ങ് നടത്തിയത്.
തോപ്പില്‍ഭാസിയുടെ സ്മരണയില്‍ കാട്ടൂര്‍ കലാസദനത്തിന്റെ ചിന്താസംഗമം
സമൂഹത്തിലെ തിന്മകള്‍ ഉന്മൂലനം ചെയ്യാന്‍ യുവതീ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ഡോ. ധര്‍മ്മരാജ് അടാട്ട്
ഇരിങ്ങാലക്കുട: സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കുവാന്‍ എന്‍.എസ്.എസ്. പോലെയുള്ള സംഘടനകള്‍ക്ക് കാര്യമായ പങ്കു വഹിക്കാനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഴയകാല എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നോവയുടെ 10-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങള്‍ മറ്റു കുട്ടികള്‍ക്കും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളായ പ്രൊഫ. വി.പി. ആന്റോ, പ്രൊഫ. കെ.ജെ. ജോസഫ്, കെ.ആര്‍. സുമേഷ്, മുരളി മാസറ്റര്‍, വിജീഷ് ലാല്‍ മാസ്റ്റര്‍, സുബ്രഹ്മണ്യന്‍ പുത്തന്‍ചിറ എന്നിവരെ ആദരിച്ചു. ഡോ.ജോളി ആന്‍ഡ്രൂസ് പ്രൊഫ.വി.പി. ആന്റോ, നിക്‌സണ്‍ സി.ജെ., പ്രൊഫ.കെ.ജെ. ജോസഫ്, പട്ടാമ്പി സംസ്‌കൃത കോളേജ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ഇ.എച്ച്. ദേവി, അഡ്വ. വി.പി. ലിസന്‍, എ.എസ്. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത വര്‍ഷത്തിലെ ഭാരവാഹികളായി പി.എ. ബാബു, പ്രിയദര്‍ശിനി, ലിസന്‍ വി.പി., അഭിലാഷ്, അജിത്ത്, സുരേഷ് ബാബു, ബൈജു ഐ.ജെ., മുരളി മാസ്റ്റര്‍, പ്രവീണ്‍ എം.കുമാര്‍, സുശീല്‍ കുമാര്‍, സനാജ് കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. 10-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി കോളേജില്‍ മരങ്ങള്‍ നട്ടു. കരിന്തലക്കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ടുകളും നോവയുടെ കലാവിരുന്നും സംഗമത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. സ്‌നേഹവിരുന്നിന് ശേഷം സംഗമം സമാപിച്ചു. ടെല്‍സണ്‍ കോട്ടോളി, മനോജ് എ.കെ., ബൈജു ഐ.ജെ. എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
ചിറ്റിലപ്പിള്ളി കുടുംബത്തിന്റെ തായ്‌വേരുകള്‍ തേടി ചരിത്ര സെമിനാര്‍
ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി മഹാകുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി.മാത്യു അധ്യക്ഷത വഹിച്ചു. ഫാ.വില്‍സന്‍ കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോസ് ജെ.ചിറ്റിലപ്പിള്ളി മോഡറേറ്റര്‍ ആയിരുന്നു. ജോസ് ടി.എ., സി.വി. കൊച്ചു ദേവസ്സി, സാന്‍ഡി മാസ്റ്റര്‍, ടി.എ.പൊറിഞ്ചു, സി.വി. മൈക്കിള്‍, പയസ്സ് കോക്കാട്ട്, പോള്‍ പറപ്പുള്ളി, ജോസ് കയ്പമംഗലം, പ്രൊഫ.സി.ജെ.പോള്‍ എന്നിവര്‍ ചരിത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ടി.എ.പൊറിഞ്ചു, ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, സിജു ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മാത്യു ചീഫ് എഡിറ്ററായി ചരിത്ര രചനാ സമിതിയും രൂപീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ വ്യാപിച്ച് കിടക്കുന്ന 25ല്‍ പരം തറവാടുകളിലെ 10000-ത്തില്‍ പരം കുടുംബങ്ങളുടെ തായ്‌വേരുകള്‍ കണ്ടെത്തി സമഗ്ര ചരിത്ര രചനയുടെ പ്രാഥമിക ഘട്ടമായാണ് ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചത്.
മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കുക ജവഹര്‍ ബാലവിഹാര്‍
ഓഖി ദുരന്തത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു : വെള്ളാപ്പിള്ളി നടേശന്‍
‘ ഞാനും ബുദ്ധനും ‘ പുസ്‌കത്തിന്റെ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : ബോധിചുവട്ടില്‍ നിന്ന് ബുദ്ധനായവന്റെ കഥ വേറിട്ട ആഖ്യാനത്തില്‍ രചിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ ഞാനും ബുദ്ധനും ‘ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം പി ഇന്നസെന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യായായിരുന്നു.മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ സ്വാഗതവും ജെന്‍സി കെ എ നന്ദിയും പറഞ്ഞു.ഡോ.തോമസ് സക്കറിയ,ഡോ.സുനില്‍ ജോസ്,ഡോ.ശോഭിത ജോയ്,ഡോ.ഷൈജി സി മുരിങ്ങത്തേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ മതനിരപേക്ഷ പൊതുവിദ്യാഭ്യാസമാണ് ബദല്‍ : വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.
ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാറിന്റെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും തെറ്റായനയങ്ങളുടെ ഫലമായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാനത്തിന്റെ അന്തരം ശതഗുണീഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കേവലമൊരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും എത്തിചേരുക വഴി സ്വാഭാവികമായും ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ സമരങ്ങളെ നിഷ്പ്രഭമാക്കുതിന് ജനങ്ങളെ വിവിധ തട്ടുകളാക്കുകയെന്ന കോര്‍പ്പറേറ്റ് തന്ത്രത്തിനെതിരെയുള്ള ചെറുത്ത്‌നില്‍പ് സംഘടിപ്പിക്കണമെങ്കില്‍ മതനിരപേക്ഷ പൊതുവിദ്യാഭ്യാസം ശക്തിപെടേണ്ടത് അനിവാര്യമാണെ് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. ‘മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാകു കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടന്ന കെ എസ് ടി എ 27-ാം ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.കെ.എസ് ടി എ സംസ്ഥാന ജന. സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ , കെ എസ് ടി എ സംസ്ഥാന ട്രഷറര്‍ ടി. വി മദനമോഹനന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ,കെ .എസ് ടി എ സംസ്ഥാന എക്‌സി.അംഗങ്ങളായ എല്‍ മാഗി , കെ.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെയിംസ് .പി പോള്‍ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി എ കെ സലിംകുമാര്‍ നന്ദിയും രേഖപ്പെടുത്തി.
ഉത്സവാഘോഷങ്ങളുടെ മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.
ഇരിങ്ങാലക്കുട : ഉത്സവകാലത്തിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസില്‍ നിയോജകമണ്ഡലത്തിലെ മൂന്ന് പോലിസ് സ്‌റ്റേഷനുകളായ ആളൂര്‍,കാട്ടൂര്‍,ഇരിങ്ങാലക്കുട എന്നി സ്‌റ്റേഷന്‍ പരിധിയിലുള്ള ജാതി,മത,രാഷ്ട്രിയ നേതാക്കളുടെ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഉത്സവങ്ങളുംമായി ബദ്ധപെട്ടുള്ള രാഷ്ട്രിയ,മത സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.ഉത്സവകാലത്ത് നിലനിന്നിരുന്ന സമാധാന അന്തരീക്ഷം നിലനിര്‍ത്തി പോകുന്നതിന് സര്‍വ്വകക്ഷി നേതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ വി എ മനോജ്കുമാര്‍,ഷാജി നക്കര,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്
യുവാക്കള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യംവച്ചുകൊണ്ട് പ്രവര്‍ത്തിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: ആത്യന്തികമായ തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ നന്മയുടെ പക്ഷം ചേരണമെന്നും സമൂഹത്തിന്റെ നന്മയായിരിക്കണം യൗവനത്തിന്റെ തീക്ഷണതയെന്നും ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. യുവാക്കള്‍ തൊഴില്‍ മേഖലകളില്‍ ഒരു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതുപോലെ നന്മയുടേയും വിശ്വാസത്തിന്റേയും മേഖലകളിലും ശ്രേഷ്ടമായത് തിരഞ്ഞെടുക്കാന്‍ യുവാക്കള്‍ ലക്ഷ്യം വയ്ക്കണം. ആത്മഹത്യ, ദയാവധം, അഴിമതി, കൈക്കൂലി എന്നിവയില്‍നിന്ന് പിന്തിരിയേണ്ടത് അനിവാര്യമാണെന്നും അവയോട് സമരസപ്പെടുന്നത് തിന്മയാണെന്നുമുള്ള അവബോധം കാലഘട്ടത്തിന്റെ പ്രവണതകള്‍ക്ക് എതിരായി യുവാക്കളില്‍ നിറയണം. ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ‘ഓഖി’ ചുഴലിക്കാറ്റുമൂലം ദുരന്താവസ്ഥയിലായിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ ശ്രമത്തിലൂടെ പ്രാര്‍ത്ഥനയും സാമ്പത്തിക-വസ്തു സഹായങ്ങളും വഴി ദുരിതബാധിതരോട് സഹോദരസ്നേഹ മനോഭാവത്തോടെ, ക്രിസ്തുചൈതന്യത്തില്‍ ഒന്നുചേരാന്‍ ബദ്ധശ്രദ്ധമാണെന്ന് ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം അറിയിച്ചു. ഒരു ദിവസത്തെ വേതനം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനംചെയ്തു. ആഗതമാകുന്ന ക്രിസ്തുമസ്സിന് ഒരുക്കമായി, നമ്മുടെ ആഘോഷങ്ങള്‍ കമ്പോളവത്ക്കരിക്കപ്പെടുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.’യുവജനം, വിശ്വാസം, വിളിപരമായ വിവേചിച്ചറിയല്‍’ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ ക്ലാസ്സുകള്‍ നയിച്ചു. മിഷന്‍ ഞായറാഴ്ച കൂടുതല്‍ സംഭാവനകള്‍ ശേഖരിച്ച ഇടവകകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.ഫൊറോനകൗണ്‍സിലുകളുടെ ഏകോപിത റിപ്പോര്‍ട്ട് ശ്രീ തോമസ് തത്തംപിള്ളി അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി – റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍, സെക്രട്ടറി ശ്രീ ദീപക് ജോസഫ്, റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ഡേവിസ് കിഴക്കുംതല, ശ്രീമതി രഞ്ജു സൂബിന്‍ എന്നിവര്‍ സംസാരിച്ചു. രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും വിവിധ പ്രസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.