‘ ഞാനും ബുദ്ധനും ‘ പുസ്‌കത്തിന്റെ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു.

472

ഇരിങ്ങാലക്കുട : ബോധിചുവട്ടില്‍ നിന്ന് ബുദ്ധനായവന്റെ കഥ വേറിട്ട ആഖ്യാനത്തില്‍ രചിച്ച രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ ഞാനും ബുദ്ധനും ‘ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം പി ഇന്നസെന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യായായിരുന്നു.മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ സ്വാഗതവും ജെന്‍സി കെ എ നന്ദിയും പറഞ്ഞു.ഡോ.തോമസ് സക്കറിയ,ഡോ.സുനില്‍ ജോസ്,ഡോ.ശോഭിത ജോയ്,ഡോ.ഷൈജി സി മുരിങ്ങത്തേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement