വര്‍ഗ്ഗീയവല്‍ക്കരണത്തിനെതിരെ മതനിരപേക്ഷ പൊതുവിദ്യാഭ്യാസമാണ് ബദല്‍ : വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.

348
Advertisement

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാറിന്റെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും തെറ്റായനയങ്ങളുടെ ഫലമായി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാനത്തിന്റെ അന്തരം ശതഗുണീഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കേവലമൊരു ന്യൂനപക്ഷത്തിന്റെ കയ്യില്‍ രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു പങ്കും എത്തിചേരുക വഴി സ്വാഭാവികമായും ഉണ്ടാകാന്‍ സാധ്യതയുള്ള വലിയ സമരങ്ങളെ നിഷ്പ്രഭമാക്കുതിന് ജനങ്ങളെ വിവിധ തട്ടുകളാക്കുകയെന്ന കോര്‍പ്പറേറ്റ് തന്ത്രത്തിനെതിരെയുള്ള ചെറുത്ത്‌നില്‍പ് സംഘടിപ്പിക്കണമെങ്കില്‍ മതനിരപേക്ഷ പൊതുവിദ്യാഭ്യാസം ശക്തിപെടേണ്ടത് അനിവാര്യമാണെ് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. ‘മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാകു കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടന്ന കെ എസ് ടി എ 27-ാം ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ ജി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.കെ.എസ് ടി എ  സംസ്ഥാന ജന. സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ , കെ എസ് ടി എ സംസ്ഥാന ട്രഷറര്‍ ടി. വി മദനമോഹനന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ,കെ .എസ് ടി എ സംസ്ഥാന എക്‌സി.അംഗങ്ങളായ എല്‍ മാഗി , കെ.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജെയിംസ് .പി പോള്‍ സ്വാഗതവും ജില്ലാ ജോ സെക്രട്ടറി എ കെ സലിംകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

Advertisement