ചിറ്റിലപ്പിള്ളി കുടുംബത്തിന്റെ തായ്‌വേരുകള്‍ തേടി ചരിത്ര സെമിനാര്‍

426

ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി മഹാകുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി.മാത്യു അധ്യക്ഷത വഹിച്ചു. ഫാ.വില്‍സന്‍ കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോസ് ജെ.ചിറ്റിലപ്പിള്ളി മോഡറേറ്റര്‍ ആയിരുന്നു. ജോസ് ടി.എ., സി.വി. കൊച്ചു ദേവസ്സി, സാന്‍ഡി മാസ്റ്റര്‍, ടി.എ.പൊറിഞ്ചു, സി.വി. മൈക്കിള്‍, പയസ്സ് കോക്കാട്ട്, പോള്‍ പറപ്പുള്ളി, ജോസ് കയ്പമംഗലം, പ്രൊഫ.സി.ജെ.പോള്‍ എന്നിവര്‍ ചരിത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ടി.എ.പൊറിഞ്ചു, ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, സിജു ജോസ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മാത്യു ചീഫ് എഡിറ്ററായി ചരിത്ര രചനാ സമിതിയും രൂപീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ വ്യാപിച്ച് കിടക്കുന്ന 25ല്‍ പരം തറവാടുകളിലെ 10000-ത്തില്‍ പരം കുടുംബങ്ങളുടെ തായ്‌വേരുകള്‍ കണ്ടെത്തി സമഗ്ര ചരിത്ര രചനയുടെ പ്രാഥമിക ഘട്ടമായാണ് ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചത്.

Advertisement