Saturday, June 14, 2025
25.1 C
Irinjālakuda

യുവാക്കള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യംവച്ചുകൊണ്ട് പ്രവര്‍ത്തിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട: ആത്യന്തികമായ തിരഞ്ഞെടുപ്പുകളില്‍ യുവാക്കള്‍ നന്മയുടെ പക്ഷം ചേരണമെന്നും സമൂഹത്തിന്റെ നന്മയായിരിക്കണം യൗവനത്തിന്റെ തീക്ഷണതയെന്നും ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. യുവാക്കള്‍ തൊഴില്‍ മേഖലകളില്‍ ഒരു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതുപോലെ നന്മയുടേയും വിശ്വാസത്തിന്റേയും മേഖലകളിലും ശ്രേഷ്ടമായത് തിരഞ്ഞെടുക്കാന്‍ യുവാക്കള്‍ ലക്ഷ്യം വയ്ക്കണം. ആത്മഹത്യ, ദയാവധം, അഴിമതി, കൈക്കൂലി എന്നിവയില്‍നിന്ന് പിന്തിരിയേണ്ടത് അനിവാര്യമാണെന്നും അവയോട് സമരസപ്പെടുന്നത് തിന്മയാണെന്നുമുള്ള അവബോധം കാലഘട്ടത്തിന്റെ പ്രവണതകള്‍ക്ക് എതിരായി യുവാക്കളില്‍ നിറയണം. ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം  ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു. ‘ഓഖി’ ചുഴലിക്കാറ്റുമൂലം ദുരന്താവസ്ഥയിലായിരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്,  കൂട്ടായ ശ്രമത്തിലൂടെ  പ്രാര്‍ത്ഥനയും സാമ്പത്തിക-വസ്തു സഹായങ്ങളും വഴി ദുരിതബാധിതരോട് സഹോദരസ്നേഹ മനോഭാവത്തോടെ, ക്രിസ്തുചൈതന്യത്തില്‍ ഒന്നുചേരാന്‍ ബദ്ധശ്രദ്ധമാണെന്ന് ഇരിങ്ങാലക്കുട രൂപത 14-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാംസമ്മേളനം  അറിയിച്ചു. ഒരു ദിവസത്തെ വേതനം ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനംചെയ്തു. ആഗതമാകുന്ന ക്രിസ്തുമസ്സിന് ഒരുക്കമായി, നമ്മുടെ ആഘോഷങ്ങള്‍ കമ്പോളവത്ക്കരിക്കപ്പെടുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.’യുവജനം, വിശ്വാസം, വിളിപരമായ വിവേചിച്ചറിയല്‍’ എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ ക്ലാസ്സുകള്‍ നയിച്ചു. മിഷന്‍ ഞായറാഴ്ച കൂടുതല്‍ സംഭാവനകള്‍ ശേഖരിച്ച ഇടവകകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.ഫൊറോനകൗണ്‍സിലുകളുടെ ഏകോപിത റിപ്പോര്‍ട്ട്  ശ്രീ തോമസ് തത്തംപിള്ളി അവതരിപ്പിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി – റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍, സെക്രട്ടറി ശ്രീ ദീപക് ജോസഫ്, റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ഡേവിസ് കിഴക്കുംതല, ശ്രീമതി രഞ്ജു സൂബിന്‍ എന്നിവര്‍ സംസാരിച്ചു. രൂപതയിലെ മുഴുവന്‍ ഇടവകകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും വിവിധ പ്രസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img