ആളൂര്‍: വ്യജ സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ ചികിത്സ നടത്തിയിരുന്ന ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി. മുരിയാട് കൂട്ടാല ജോര്‍ജ്ജ് മകന്‍ ജോസി ജോര്‍ജ്ജിനെയാണ് എസ്.ഐ.വി.വി.വിമല്‍ അറസ്റ്റു ചെയ്തത്. പൊതുജനങ്ങളെ ചികിത്സിക്കുന്നതിന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമാണെന്നാണ് നിയമം.എന്നാല്‍ ഇയാള്‍ ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ്,വെസ്റ്റ് ബംഗാള്‍, മാവേലി ഹോമിയോ മിഷന്‍ തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളില്‍ നിന്നും വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തി അത് അംഗീകൃത യോഗ്യതയാണെന്നു കാണിച്ചായിരുന്നത്രേ ചികിത്സ നടത്തിയിരുന്നത്. മുരിയാടുള്ള വീട്ടില്‍ തന്നെയാണ് രോഗികളെ പരിശോധിച്ച് ചികിത്സിച്ചിരുന്നത്. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദ്ദേശിയായ ഇയാള്‍ മുന്‍പ് കത്തോലിക്കാ സഭയിലെ വൈദികനായിരുന്നു അവസാനം വെറ്റിലപ്പാറ പള്ളിയില്‍ വികാരിയായിരുന്നപ്പോള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇപ്പോള്‍ 2 കുട്ടികളുടെ പിതാവായ ഇദ്ദേഹം മാളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. മുരിയാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.ഇവരുടെ മകളെ മാസങ്ങളോളം ചികിത്സിച്ചിട്ടും അസുഖം ഭേദമാകാതെ ചാലക്കുടിയിലെ സ്വകാര്യ ആശ്രുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നു.ഇതോടെ ഡോക്ടറെക്കുറിച്ച് സംശയം തോന്നി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.കൂടാതെ നിരവധി ആളുകള്‍ ഇയാളില്‍ നിന്ന് ചികിത്സ നേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. പോലിസുകാരായ രാധാകൃഷ്ണന്‍ .കെ.എസ്, കൃഷ്ണന്‍.കെ.എ, സാജു .പി.എസ്, അശോകന്‍.ടി.എന്‍എന്നിവരാണ് അന്വോഷണത്തില്‍ ഉണ്ടായിരുന്നത്.
ബോംബ് കണ്ടെടുത്ത സംഭവം : ബിജെപി നേതാവിന്റെ വീട്ടിലേയ്ക്ക് പ്രകടനം
മാപ്രാണം : കല്ലട വേലാഘോഷത്തിനിടെ നാടന്‍ ബോംബുമായി നാല് പേരെ പിടികൂടിയ സംഭവത്തില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ബിജെപി നേതാവ് ഷാജുവിന്റെ വീട്ടിലേയ്ക്ക് പ്രകടനം നടത്തി.പിടികൂടിയ നാല് പേരെയും വീട്ടില്‍ സംരക്ഷണം നല്‍കിയിരുന്നത് ഷാജുവായിരുന്നു എന്നരോപിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്.പ്രകടനം ഷാജുവിന്റെ വീടിന് മുന്‍പായി എസ് എച്ച് ഓ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.വിഷ്ണു പ്രഭാകരന്‍,മായമഹേഷ്,എ ഡി യദു,പി എസ് സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടിഷ്യൂ കള്‍ച്ചര്‍ കൃഷിയെ കുറിച്ച് ക്ലാസ് നടത്തി.
കല്‍പ്പറമ്പ്: കോസ്മോ പോളിറ്റന്‍ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ പ്രതിമാസ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ടിഷ്യു കള്‍ച്ചര്‍ കൃഷിരീതികളെ കുറിച്ച് ക്ലാസ് നടത്തി. ജൈവകൃഷിയില്‍ ഊന്നി ടിഷ്യു കള്‍ച്ചര്‍ വാഴകൃഷിയില്‍ ഗവേഷണം നടത്തുന്ന ബയോ ടെക്നോളജിസ്റ്റ് ബിന്ദ്യാ ബാലകൃഷ്ണന്‍ ക്ലാസെടുത്തു. 25ലേറെ പേര്‍ക്ക് ചെറുവാഴതൈകള്‍ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.ജെ. ജോസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷാജു ടി.ജെ. സംസാരിച്ചു.
കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ജനുവരി 25,26 തിയ്യതികളില്‍
കരുവന്നൂര്‍ : കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ജനുവരി 25,26 തിയ്യതികളില്‍ ആഘോഷിയ്ക്കുന്നു.മുത്തപ്പന്‍,മുത്തിഭൈരവന്‍മാര്‍,വിഷ്ണുമായ എന്നി കളംപാട്ടുകളും വിശേഷാല്‍ പൂജകളും എഴുന്നുള്ളിപ്പും ഗുരുതിയും നടക്കും.
സിസ്റ്ററുടെ ദാനത്തിന് ഫലപ്രാപ്തി : തിലകനും സി.റോസ് ആന്റോയും സുഖംപ്രാപിയ്ക്കുന്നു
ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിയാതിനെ തുടര്‍ന്ന് കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകനും കിഡ്‌നി ദാനം നിര്‍വഹിച്ച സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോയും സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എറണാകുളം ലെക്ഷോര്‍ ആശുപത്രിയില്‍ ഡോ.ജേക്കബ് പി എബ്രഹാമിന്റെ നേതൃത്വത്തില്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.8 മണിക്കൂറുകളോളം നീണ്ട അതിസങ്കീര്‍ണമായ ശാസ്ത്രക്രീയ പൂര്‍ണ്ണവിജയമായിരുന്നു.ശസ്ത്രകിയയ്ക്ക് ശേഷം തിലകനെ ഐ സി യുവില്‍ നിന്നും റൂമിലേയ്ക്ക് മാറ്റി.സിസ്റ്റര്‍ റോസ് ആന്റോ വ്യാഴാഴ്ച്ച ആശുപത്രിയില്‍ നിന്നും വിടുതല്‍ ആകുമെന്ന് കരുതുന്നു.തന്റെ സര്‍വീസ് കിയറില്‍ ഇത്രയും വേഗം ഒരാളുടെ കിഡ്‌നി മറ്റൊരാളുടെ ശരിരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് കണ്ടിട്ടില്ലെന്ന് ശസ്ത്രകിയ നടത്തിയ ഡോ.ജേക്കബ് പി എബ്രഹാം പറഞ്ഞു.രണ്ട് പേരും ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടുണ്ട്.തിലകന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ഭാര്യയുടെയും മറ്റും വൃക്ക ക്രോസ് മാച്ചിംങ്ങ് നടത്തി നോക്കിയെങ്കില്ലും ശരിയാവത്തതിനെ തുടര്‍ന്ന് നിരാശരായ ഇവര്‍ക്ക് മുന്നിലേയ്ക്ക് സ്വമേധയാല്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധയായി എത്തുകയായിരുന്നു സിസ്റ്റര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ദൈവത്തിനുള്ള നന്ദി പ്രകാശനമായാണ് സിസ്റ്റര്‍ തിലകന് വൃക്ക നല്‍കാന്‍ സന്നദ്ധയായാത്.ആലപ്പുഴ നഗരത്തില്‍ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ ദിവംഗതരായ ദേവസ്യാ ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും പന്ത്രണ്ട് മക്കളില്‍ ഒന്‍പതാമത്തെ ആളാണ് സിസ്റ്റര്‍. എം. എ ഒന്നാം ക്ലാസിലും എം.ഫില്‍ ഒന്നാം റാങ്കിലും പാസായ സിസ്റ്റര്‍ 2003 ല്‍ ‘ബൈബിളിലും കബീര്‍ദാസ് കൃതികളിലും ( ക്രൈസ്തവ- ഭാരതീയ) സുവ്യക്തമായി പ്രകാശിച്ചു കാണുന്ന സാമൂഹിക പരിഗണനയും സാര്‍വ്വത്രിക ക്ഷേമകാംക്ഷയും’ സംബന്ധിച്ച് ഗവേഷണം നടത്തി ഡോക്ടറേക്ട് നേടിയിട്ടുണ്ട്. താന്‍ ഗവേഷണം നടത്തിയതും ചെറുപ്പം മുതല്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഗുരുഭൂതന്മാര്‍ തുടങ്ങിയവര്‍ പകര്‍ന്നു തന്നതുമായ ജീവിത സാക്ഷ്യം ആണ് തന്റെ അവയവദാന സംരംഭത്തിലൂടെ സിസ്റ്റര്‍ ലോകത്തിന് ഒരു സന്ദേശമായി നല്‍കുന്നത്. ഭാര്യയും സ്‌ക്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങിയതാണ് തിലകന്റെ കുടുംബം. തിലകന് സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
കൊല്ലാട്ടി ഷഷ്ഠിയ്ക്കിടെ സംഘര്‍ഷം : യുവമോര്‍ച്ച പ്രവര്‍ത്തകന് കുത്തേറ്റു
ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്ര (കൊല്ലാട്ടി) ഷഷ്ഠിയ്ക്കിടെ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പുല്ലൂര്‍ സ്വദേശി ഏറാട്ട് വീട്ടില്‍ അരുണ്‍ (25)നാണ് കുത്തേറ്റത്.അക്രമം നടത്തിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.ചെവ്വാഴ്ച്ച വൈകീട്ട് കാവടികള്‍ ക്ഷേത്രാങ്കണത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കാവടിയില്‍ ഡാന്‍സ് കളിയ്ക്കുന്നതിനിടെ 15 ഓളം പേര്‍ വളഞ്ഞ് വലയം തീര്‍ത്ത ശേഷം 5ഓളം പേര്‍ കത്തി കൊണ്ട് കുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്‌തെന്ന് അരുണ്‍ പറഞ്ഞു.പരിക്കേറ്റ അരുണിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലയില്‍ 10 ഓളം തുന്നികെട്ടുകള്‍ നടത്തിയിട്ടുണ്ട്.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യം : സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ
ഇരിങ്ങാലക്കുട: സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യമെന്ന് സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ പറഞ്ഞു. ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍കഴിഞ്ഞ 21 ദിവസമായി നടന്ന യോഗശാസ്ത്രശിബിരത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറക്ക് മാനസീക സമ്മര്‍ദ്ദത്തോടെ ജോലി ചെയ്യേണ്ടിവരുമ്പോള്‍ യോഗശാസ്ത്രം മനസ്സിന് ആശ്വാസമേകുന്നു. മനശാസ്ത്ര വിദഗ്ദര്‍ പോലും ഇന്ന് യോഗശാസ്ത്രം അംഗീകരിക്കുന്നു. ശിബിരത്തിന്റെ ആചാര്യന്‍ കൂടിയായ സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ 20 ദിവസങ്ങള്‍ക്കൊണ്ട് യോഗസൂത്രങ്ങള്‍ ഭാഷ്യസഹിതം പൂര്‍ണ്ണമായിവ്യാഖ്യാനിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ മെഡിക്കല്‍ സയന്‍സ് ഗ്യാസ്ട്രോളജി വിഭാഗം തലവന്‍ ആയ ഡോ: രാമകൃഷ്ണഗോപാല്‍ മുഖ്യാതിഥിയായിരുന്നു. പി.എന്‍.ഈശ്വരന്‍ ആശംസപ്രഭാഷണം നടത്തി. സംകൃതഭാരതി അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് വാചസ്പതി പി. നന്ദകുമാര്‍ ശാരദാഗുരുകുലത്തിന്റെ പ്രവര്‍ത്തനോദ്ദേശം വിവരിച്ചു. യോഗശാസ്ത്രശിബിരത്തിന്റെ മുഖ്യസംയോജകന്‍ സാമി ആദിത്യാനന്ദഗിരി സ്വാഗതവും നാഗാര്‍ജ്ജുന ട്രസ്റ്റിന്റെ പസിഡണ്ട് വിജയകുമാര്‍ നന്ദിയും പറഞ്ഞു. നാഗാര്‍ജുനചാരിറ്റീസിന്റെ സെക്രട്ടറി അഡ്വ.മധു.ടി.കെ, ട്രസ്റ്റി ശശി.പി. എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര പഠന ഗവേഷണകേന്ദ്രത്തില്‍ തുടക്കംകുറിച്ചു. വിശ്വ സംസ്‌കൃതപ്രതിഷ്ഠാനത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരായ ഡോ: ജി ഗംഗാധരന്‍നായര്‍, ഡോ: എം.പി.ഉണ്ണികൃഷ്ണന്‍, ഇ.വി.വസുവജ്, ഡോ: കെ.എന്‍.എദ്മകുമാര്‍, ബാലസുബ്രഹ്മണ്യന്‍, ഹരിഹരന്‍, സുരേഷ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി ശിബിരത്തില്‍ പങ്കെടുത്തു സംസാരിച്ചു.
വാഹനപണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.
ഇരിങ്ങാലക്കുട : പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയനുകളും തൊഴിലുടമകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.ഇരിങ്ങാലക്കുടയില്‍ പ്രതിഷേധപ്രകടനം നടന്നു.നിരത്തിലിറങ്ങിയ ചുരുക്കം ചില വാഹനങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞ് മടക്കി അയച്ചു.മോട്ടോര്‍ തൊഴിലാളി യൂണിയന്‍(സി ഐ ടി യു)ഏരിയ സെക്രട്ടറി കെ അജയകുമാര്‍,ഏരിയ പ്രസിഡന്റ് വി എ മനോജ് കുമാര്‍,ജോ.സെക്രട്ടറി അനില്‍കുമാര്‍,ബസ് സ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക, വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരോട് സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ പിന്‍മാറാന്‍ തയാറായില്ല.അതിനിടെ പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട് വരുന്ന കേന്ദ്രബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കല്ലട ക്ഷേത്രപരിസരത്ത് നിന്നും ബോംബുമായി ഗുണ്ടാസംഘം പിടിയില്‍
പൊറത്തുശ്ശേരി : കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി ഉഗ്രശേഷിയുള്ള ബോംബും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി വന്ന നാലു പേരെ ഇരിങ്ങാലക്കുട എസ് ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റു ചെയ്തു.തളിയക്കോണം മണ്ടോമന വീട്ടില്‍ വിഷ്ണു (20) ഇയാളുടെ സഹോദരന്‍ വിശ്വന്‍ (18) തളിയക്കോണം പള്ളാപ്പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് (24) എന്നിവരെ കൂടാതെ ഒരു കൗമാരക്കാരനടക്കം 4 പേരാണ് പിടിയിലായത്. കല്ലട ഉത്സവത്തോടനുബന്ധിച്ച് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ.സുരേഷ് കുമാറിനുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ വിഷ്ണുവിനെ അര കിലോ കഞ്ചാവ് സഹിതം 2 മാസം മുന്‍പ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. മറ്റു 3 പ്രതികളും നിരവധി മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പിടിയിലായ രഞ്ജിത്ത് ബോംബുനിര്‍മ്മാണത്തില്‍ വിദഗ്ധനാണ്. ഇയാള്‍ ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ സ്വകാര്യ കോളേജില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തു വരികയാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുല്ലത്തറ ഭാഗത്തു നിന്നും മാരകശേഷിയുള്ള നിരവധി ബോംബുകള്‍ കണ്ടെത്തി പ്രതികളെ പിടികൂടിയിരുന്നു. ഇപ്പോള്‍ പിടികൂടിയത് മാരക പ്രഹര ശേഷിയുള്ള ബോംബുകളാണെന്ന് തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് എസ്.ഐ.പി കെ. പ്രകാശന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കി. ബോംബുനിര്‍മ്മാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായതു സംബന്ധിച്ച് അന്വേഷണം തുടരുമെന്നും ഇരിങ്ങാലക്കുടDYSP ഫെയ്മസ് വര്‍ഗീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ് ഐ.തോമസ് വടക്കന്‍, സീനിയര്‍ CPOമാരായ അനീഷ് കുമാര്‍, മുരുകേഷ് കടവത്ത്,cpo മാരായ രാകേഷ് പറപ്പറമ്പില്‍, രാഹുല്‍ അമ്പാടന്‍, രാജേഷ്C. S, A. K മനോജ്.എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.പോലീസിന്റെ സംയോജിതവും, കൃത്യവുമായ ഇടപെടല്‍ മൂലം ഉത്സവസ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതില്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ പോലീസിനോട് പ്രത്യേകം നന്ദി പറഞ്ഞു
താണ്ണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം വേല മഹോത്സവം ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ
താണ്ണിശ്ശേരി : കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ജനുവരി 24 മുതല്‍ 30 വരെ ആഘോഷിക്കുന്നു.24ന് വൈകീട്ട് 6.30ന് ലക്ഷദീപ സമര്‍പ്പണത്തിന് ശേഷം 7 നും 8.15 നും മദ്ധേ ക്ഷേത്രാചാര്യനായ ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടത്തും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും ചുറ്റുവിളക്ക്,നിറമാല,കളമെഴുത്ത് പാട്ട് എന്നിവ നടക്കും.ഉത്സവദിവസമായി 30ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കാഴ്ച്ച ശിവേലി കാണ്ഠാരം തറയില്‍ നിന്നാരംഭിക്കുന്നു.തുടര്‍ന്ന് വര്‍ണ്ണമഴ,രാത്രി 8ന് കണ്ഠാരംതറ ഉത്സവം,നാടകം എന്നിവ നടക്കും.31ന് ഗുരുതിയ്ക്ക് ശേഷം നടയടപ്പ്,ഫെബ്രുവരി 6ന് പൊങ്കാല സമര്‍പ്പണത്തോടെ നടതുറപ്പ്.
കാറളം ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.
കാറളം: ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ടി.വി.ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ നേടിയ പ്രിന്‍സിപ്പാള്‍ എം. മധുസൂദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരിച്ചു. നവീകരിച്ച ക്ലാസ് മുറികള്‍ ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ കെ.എസ്. ബാബു, എന്‍.കെ. ഉദയപ്രകാശ്, ഷംല അസീസ്, രമ രാജന്‍, പ്രമീള ദാസന്‍, ഐ.ഡി. ഫ്രാന്‍സീസ്, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, പി.ടി.എ. പ്രസിഡന്റ് എ.ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു.
തരിശ് കിടന്ന പാടശേഖരത്തില്‍ നൂറ്‌മേനിയക്കായി വീണ്ടും വിത്തിറക്കുന്നു
അവിട്ടത്തൂര്‍ : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരിശ് കിടന്നിരുന്ന അവിട്ടത്തൂര്‍ പൊതുമ്പുംച്ചിറ പാടശേഖരത്തില്‍ വിത്തിറക്കി.ഒരേക്കര്‍ 10 സെന്റ് സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയിരിക്കുന്നത്.കെ എസ് കെ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ വിത്ത് വിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.മല്ലികാ ചത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,കെ എസ് കെ ടി യു ജില്ലാപ്രസിഡന്റ് കെ കെ ശ്രീനിവാസന്‍,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍,ലളിതാ ബാലന്‍,കെ എ ഗോപി,കെ കെ മോഹനന്‍,കെ വി മദനന്‍,നീനാ ബാബു എന്നിവര്‍ സംസാരിച്ചു.
സെന്റ് :തോമസ് കത്തീഡ്രലില്‍ പൂര്‍വ്വ അള്‍ത്താര ബാല സംഗമം ജനുവരി 26 ന്
ഇരിങ്ങാലക്കുട:റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് :തോമസ് കത്തീഡ്രലില്‍ 1978 മുതല്‍ അള്‍ത്താരയില്‍ ശുശ്രൂഷ അനുഷ്ടിച്ചിരുന്ന എല്ലാ പൂര്‍വ്വ അള്‍ത്താര ശുശ്രൂഷികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നു. 2018 ജനുവരി 26 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ പള്ളി അങ്കണത്തില്‍ നടക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ പൂര്‍വ്വ അള്‍ത്താര ശുശ്രൂഷികളും പങ്കെടുക്കണമെന്ന് വികാരി ഫാ:ആന്റു ആലപ്പാടനും ഫാ: അജോ പുളിക്കനും അറിയിച്ചു.
ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രദേശങ്ങളില്‍ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു നിര്‍വ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സി. വര്‍ഗ്ഗീസ്, എം.ആര്‍. ഷാജു, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, റോക്കി ആളൂക്കാരന്‍, ബിജു ലാസര്‍, ഫിലോമിന ജോയ്, ശ്രീജ സുരേഷ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട: സി.എന്‍.ജയദേവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിര്‍മ്മിച്ചിട്ടുള്ള നഗരസഭ മാര്‍ക്കറ്റിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എം.പി. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു.
സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട:തൃശ്ശൂരില്‍ വച്ച് നടക്കുന്ന സി.പി.ഐ(എം)ന്റെ കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തലത്തിലുള്ള സംഘാടക സമിതി ഓഫീസ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ .ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.കെ.സി.പ്രേമരാജന്‍,അഡ്വ.കെ.ആര്‍.വിജയ,സി.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പിന് ആയിരങ്ങള്‍
ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍
ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും കണ്‍കുളിരെ കാണാന്‍ ആളുകള്‍ രാവിലെ തന്നെ എത്തിക്കഴിഞ്ഞു.പുല്ലൂര്‍ വിഭാഗം,തുറവന്‍കാട് വിഭാഗം,ടൗണ്‍ വിഭാഗം ,കോമ്പാറ വിഭാഗം പ്രാദേശിക കാവടികള്‍ ഉച്ചയ്ക്ക് 2.00 മണിയോടു കൂടി അമ്പലത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിച്ചു.3:30ന് കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ആനകളുടെ പൂരം എഴുന്നള്ളിപ്പും ഉണ്ടായിരിന്നു.രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കും.ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തും.വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് അത്യപൂര്‍വ്വമായ ജനപ്രവാഹമാണ് ഇത്തവണ.. രാവിലെ മുതല്‍ ക്ഷേത്രാങ്കണത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തികൊണ്ടിരുന്നു. 1 മണിയോടു കൂടി 4 സെറ്റു കാവടികളും ക്ഷേത്രസന്നിധിയില്‍ എത്തിയതോടെ പതിനായിരങ്ങളെ ഉള്‍കൊള്ളുവാന്‍ കഴിയാതെ വിശ്വനാഥപുരം ക്ഷേത്രപരിസരം നിറഞ്ഞു കവിഞ്ഞു. പുല്ലൂര്‍ സെറ്റും, ടൗണ്‍, കോമ്പാറ സെറ്റും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വ്യത്യസ്തവും, ആകര്‍ഷകവുമായ പരിപാടികളാണ് കാഴ്ചവച്ചത്. 4 സെറ്റുകളിലും ജനപങ്കാളിത്തത്തിലും വര്‍ദ്ധനവ് കാണാമായിരുന്നു. ശക്തമായ പോലീസ് സംവിധാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാന്‍ ഏറെ സഹായിച്ചു..കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
പാല്‍ക്കാവടികളും ഭസ്മക്കാവടികളും നിറഞ്ഞാടി:ശ്രീവിശ്വനാഥപുരം(കൊല്ലാട്ടി) ഷഷ്ഠി മഹോത്സവം പ്രാദേശിക കാവടി വരവ്
ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും കണ്‍കുളിരെ കാണാന്‍ ആളുകള്‍ രാവിലെ തന്നെ എത്തിക്കഴിഞ്ഞു.പുല്ലൂര്‍ വിഭാഗം,തുറവന്‍കാട് വിഭാഗം,ടൗണ്‍ വിഭാഗം ,കോമ്പാറ വിഭാഗം പ്രാദേശിക കാവടികള്‍ ഉച്ചയ്ക്ക് 2.00 മണിയോടു കൂടി അമ്പലത്തില്‍ പ്രവേശിക്കും.കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍
വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍
അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട:അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതയിലെ റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.ഇരിങ്ങാലക്കുട രൂപതാ സെനറ്റ് മെമ്പര്‍,രൂപതാ പ്രസിഡണ്ട്,സെക്രട്ടറി,പാസ്ട്രല്‍ കൗണ്‍സില്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.