സിസ്റ്ററുടെ ദാനത്തിന് ഫലപ്രാപ്തി : തിലകനും സി.റോസ് ആന്റോയും സുഖംപ്രാപിയ്ക്കുന്നു

1532

ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിയാതിനെ തുടര്‍ന്ന് കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകനും കിഡ്‌നി ദാനം നിര്‍വഹിച്ച സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോയും സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് എറണാകുളം ലെക്ഷോര്‍ ആശുപത്രിയില്‍ ഡോ.ജേക്കബ് പി എബ്രഹാമിന്റെ നേതൃത്വത്തില്‍ കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.8 മണിക്കൂറുകളോളം നീണ്ട അതിസങ്കീര്‍ണമായ ശാസ്ത്രക്രീയ പൂര്‍ണ്ണവിജയമായിരുന്നു.ശസ്ത്രകിയയ്ക്ക് ശേഷം തിലകനെ ഐ സി യുവില്‍ നിന്നും റൂമിലേയ്ക്ക് മാറ്റി.സിസ്റ്റര്‍ റോസ് ആന്റോ വ്യാഴാഴ്ച്ച ആശുപത്രിയില്‍ നിന്നും വിടുതല്‍ ആകുമെന്ന് കരുതുന്നു.തന്റെ സര്‍വീസ് കിയറില്‍ ഇത്രയും വേഗം ഒരാളുടെ കിഡ്‌നി മറ്റൊരാളുടെ ശരിരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് കണ്ടിട്ടില്ലെന്ന് ശസ്ത്രകിയ നടത്തിയ ഡോ.ജേക്കബ് പി എബ്രഹാം പറഞ്ഞു.രണ്ട് പേരും ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടുണ്ട്.തിലകന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ഭാര്യയുടെയും മറ്റും വൃക്ക ക്രോസ് മാച്ചിംങ്ങ് നടത്തി നോക്കിയെങ്കില്ലും ശരിയാവത്തതിനെ തുടര്‍ന്ന് നിരാശരായ ഇവര്‍ക്ക് മുന്നിലേയ്ക്ക് സ്വമേധയാല്‍ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധയായി എത്തുകയായിരുന്നു സിസ്റ്റര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ദൈവത്തിനുള്ള നന്ദി പ്രകാശനമായാണ് സിസ്റ്റര്‍ തിലകന് വൃക്ക നല്‍കാന്‍ സന്നദ്ധയായാത്.ആലപ്പുഴ നഗരത്തില്‍ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ ദിവംഗതരായ ദേവസ്യാ ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും പന്ത്രണ്ട് മക്കളില്‍ ഒന്‍പതാമത്തെ ആളാണ് സിസ്റ്റര്‍. എം. എ ഒന്നാം ക്ലാസിലും എം.ഫില്‍ ഒന്നാം റാങ്കിലും പാസായ സിസ്റ്റര്‍ 2003 ല്‍ ‘ബൈബിളിലും കബീര്‍ദാസ് കൃതികളിലും ( ക്രൈസ്തവ- ഭാരതീയ) സുവ്യക്തമായി പ്രകാശിച്ചു കാണുന്ന സാമൂഹിക പരിഗണനയും സാര്‍വ്വത്രിക ക്ഷേമകാംക്ഷയും’ സംബന്ധിച്ച് ഗവേഷണം നടത്തി ഡോക്ടറേക്ട് നേടിയിട്ടുണ്ട്. താന്‍ ഗവേഷണം നടത്തിയതും ചെറുപ്പം മുതല്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഗുരുഭൂതന്മാര്‍ തുടങ്ങിയവര്‍ പകര്‍ന്നു തന്നതുമായ ജീവിത സാക്ഷ്യം ആണ് തന്റെ അവയവദാന സംരംഭത്തിലൂടെ സിസ്റ്റര്‍ ലോകത്തിന് ഒരു സന്ദേശമായി നല്‍കുന്നത്. ഭാര്യയും സ്‌ക്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങിയതാണ് തിലകന്റെ കുടുംബം. തിലകന് സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

 

Advertisement