തരിശ് കിടന്ന പാടശേഖരത്തില്‍ നൂറ്‌മേനിയക്കായി വീണ്ടും വിത്തിറക്കുന്നു

408
Advertisement

അവിട്ടത്തൂര്‍ : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരിശ് കിടന്നിരുന്ന അവിട്ടത്തൂര്‍ പൊതുമ്പുംച്ചിറ പാടശേഖരത്തില്‍ വിത്തിറക്കി.ഒരേക്കര്‍ 10 സെന്റ് സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയിരിക്കുന്നത്.കെ എസ് കെ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ വിത്ത് വിതച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.മല്ലികാ ചത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,കെ എസ് കെ ടി യു ജില്ലാപ്രസിഡന്റ് കെ കെ ശ്രീനിവാസന്‍,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍,ലളിതാ ബാലന്‍,കെ എ ഗോപി,കെ കെ മോഹനന്‍,കെ വി മദനന്‍,നീനാ ബാബു എന്നിവര്‍ സംസാരിച്ചു.

Advertisement