കാറളം ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.

417

കാറളം: ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ടി.വി.ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ നേടിയ പ്രിന്‍സിപ്പാള്‍ എം. മധുസൂദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരിച്ചു. നവീകരിച്ച ക്ലാസ് മുറികള്‍ ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ കെ.എസ്. ബാബു, എന്‍.കെ. ഉദയപ്രകാശ്, ഷംല അസീസ്, രമ രാജന്‍, പ്രമീള ദാസന്‍, ഐ.ഡി. ഫ്രാന്‍സീസ്, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, പി.ടി.എ. പ്രസിഡന്റ് എ.ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു.

Advertisement