ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

556

ഇരിങ്ങാലക്കുട: നഗരസഭ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രദേശങ്ങളില്‍ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു നിര്‍വ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സി. വര്‍ഗ്ഗീസ്, എം.ആര്‍. ഷാജു, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, റോക്കി ആളൂക്കാരന്‍, ബിജു ലാസര്‍, ഫിലോമിന ജോയ്, ശ്രീജ സുരേഷ് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട: സി.എന്‍.ജയദേവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിര്‍മ്മിച്ചിട്ടുള്ള നഗരസഭ മാര്‍ക്കറ്റിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എം.പി. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു.

 

Advertisement