ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പിന് ആയിരങ്ങള്‍

777
Advertisement
ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.നാനാദേശത്തുനിന്ന് ആയിരക്കണക്കിനാളുകളുകളാണ് പൂരം കാണാനെത്തിയത്.വൈകീട്ട് മൂന്നു മണി മുതല്‍ പ്രാദേശിക ആഘോഷക്കമ്മിറ്റികളുടെ പൂരം വരവ് നടന്നു. വലിയപുരയ്ക്കല്‍ സൂര്യന്‍  തിടമ്പേറ്റി.അരയാലിലകളെപ്പോലും ചലിപ്പിക്കുന്ന കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിലുള്ള കൂട്ടി എഴുന്നള്ളിപ്പിനു വന്ന ആയിരക്കണക്കിനു ജനങ്ങളെ ആകര്‍ഷിച്ചു.കൂട്ടി എഴുന്നള്ളിപ്പിനുശേഷം കണ്ണിനിമ്പമായി വെടിക്കെട്ടും നടക്കും.തുടര്‍ന്ന് കൊല്ലം ഭരതമിത്രയുടെ നൃത്ത സംഗീത നാടകം വിശ്വാമിത്രന്‍ അരങ്ങേറും.
Advertisement