ബോംബ് കണ്ടെടുത്ത സംഭവം : ബിജെപി നേതാവിന്റെ വീട്ടിലേയ്ക്ക് പ്രകടനം

2090
Advertisement

മാപ്രാണം : കല്ലട വേലാഘോഷത്തിനിടെ നാടന്‍ ബോംബുമായി നാല് പേരെ പിടികൂടിയ സംഭവത്തില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ബിജെപി നേതാവ് ഷാജുവിന്റെ വീട്ടിലേയ്ക്ക് പ്രകടനം നടത്തി.പിടികൂടിയ നാല് പേരെയും വീട്ടില്‍ സംരക്ഷണം നല്‍കിയിരുന്നത് ഷാജുവായിരുന്നു എന്നരോപിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്.പ്രകടനം ഷാജുവിന്റെ വീടിന് മുന്‍പായി എസ് എച്ച് ഓ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ എല്‍ ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.വിഷ്ണു പ്രഭാകരന്‍,മായമഹേഷ്,എ ഡി യദു,പി എസ് സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.