24.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 618

ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കെ.സി.വൈ.എം പ്രതിഷേധിച്ചു

ഊരകം:മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു KCYM ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രതിഷേധ പ്രകടനവും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു.കെ.സി.വൈ.എം.രൂപതാ ഡയറക്ടര്‍ ഫാ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അധ്യക്ഷനായിരുന്നു.ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സിസ്, വനിതാ ചെയര്‍പേഴ്‌സണ്‍ നിഖിത വിന്നി, ട്രഷറര്‍ ജെറാള്‍ഡ് ജേക്കബ്, ജോയിന്റ് സെക്രട്ടറി നാന്‍സി, സംസ്ഥാന സിന്‍ഡിക്കേറ്റ് ജെയ്‌സണ്‍ ചക്കേടത്ത്, സെനറ്റ് അംഗങ്ങളായ റെജി, നീതു എന്നിവരും വിവിധ മേഖല ഫൊറോന ഭാരവാഹികളും സംസാരിച്ചു. ഊരകം ദേവാലയത്തിലെ വിശ്വാസികളും, വിവിധ കെ.സി.വൈ.എം യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കുചേര്‍ന്നു.

Advertisement

ചിറയത്ത് തെക്കൂടന്‍ വറീത് മകന്‍ പൗലോസ് (93) നിര്യാതനായി.

കരുവന്നൂര്‍ : ചിറയത്ത് തെക്കൂടന്‍ വറീത് മകന്‍ പൗലോസ് (93) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4.30ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ കത്രിന.മക്കള്‍ റോസി,വര്‍ഗ്ഗീസ്,ജോണി,ജോസ്,മേഴ്‌സി,വിന്‍സണ്‍,ഡേവിസ് (പരേതന്‍).മരുമക്കള്‍ അന്തോണി,ടെസിയമ്മ,ജെസി,ഗ്ലെയ്‌സി,ജോണ്‍സണ്‍.

 

Advertisement

യുവാവിനെ തട്ടികൊണ്ടുപോയി കവര്‍ച്ച; പ്രതികള്‍ക്ക് 12 വര്‍ഷം കഠിനതടവിനും പിഴയടക്കാനും ശിക്ഷ

ഇരിങ്ങാലക്കുട: യുവാവിനെ തട്ടികൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളെ 12 വര്‍ഷം കഠിന തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ താന്ന്യം അയ്യാണ്ടി വീട്ടില്‍ കായ്കുരു എന്ന രാഗേഷ്, നാട്ടിക എസ്.എന്‍. കോളേജിന് സമീപം ആറുകെട്ടി വീട്ടില്‍ ഷൈജു, നാട്ടിക കൊടുപ്പുള്ളി വീട്ടില്‍ അരുണ്‍, കാട്ടൂര്‍ പര്‍ളിക്കാട്ടില്‍ വീട്ടില്‍ ബൂട്ടിയ ബൈജു എന്ന ബൈജു എന്നി നാല് പ്രതികളെയാണ് 12 വര്‍ഷത്തെ തടവിനും 50,000 രൂപ വീതം പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2010 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടുകാരനായ പരാതിക്കാരനെ പണയ സ്വര്‍ണ്ണം എടുത്തുകൊടുക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം വെള്ളാനിയില്‍ വെച്ച് പ്രതികള്‍ സ്‌കോര്‍പ്പിയോയില്‍ ബലമായി തട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കത്തികാണിച്ചും ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേല്‍പ്പിച്ചും ഇയാളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാര്‍ഡും 35,000 രൂപയും ബലമായി പിടിച്ചെടുക്കുകയും പിന്‍നമ്പര്‍ വാങ്ങി ചാലക്കുടി എസ്.ബി.ടി. എ.ടി.എമ്മില്‍ നിന്നും അഞ്ചുതവണകളായി 50,000 രൂപ പിന്‍വലിച്ചെടുത്തും കവര്‍ച്ച ചെയ്യുകയുമായിരുന്നു. കാട്ടൂര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലിസ് സി.ഐ.യായിരുന്ന സോണി ഉമ്മന്‍ കോശി, ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

Advertisement

പുല്ലൂരില്‍ വയോധികനെ വീട്ടില്‍ നിന്നും മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പരാതി

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പ്കുന്ന് സ്വദേശി കൂടത്തറ വീട്ടില്‍ പ്രഭാകരന്‍ (72) നെയാണ് വീട്ടില്‍ നിന്നും ബദ്ധുക്കള്‍ മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പറയുന്നത്.ശനിയാഴ്ച്ച പുല്ലുര്‍ ആശുപത്രി പരിസരത്ത് അവശനിലയില്‍ കണ്ട പ്രഭാകരനേ സമൂഹ്യപ്രവര്‍ത്തകനായ പിന്റോ ചിറ്റിലപ്പിള്ളിയാണ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കിയ പ്രഭകാരന്‍ പോകാന്‍ ഇടമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നേ കഴിയുകയാണ്.ഏറെ നാളായി മുബൈയില്‍ പാര്‍ളേ ബിസ്‌ക്കറ്റ് കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രഭാകരന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് അധികനാളുകളായിട്ടില്ല.വയോധികനായ തന്നേ സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ടായതിനാലാണ് മകളുടെ ഭര്‍ത്താവ് തന്നേ മര്‍ദ്ധിച്ചതെന്ന് പ്രഭാകരന്‍ പറയുന്നു.മാനസിക തകരാറിലായ ഭാര്യയും ഈ വീട്ടില്‍ തന്നേയാണ് താമസം.മര്‍ദ്ധനത്തേ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ പ്രഭാകരന്‍ പുല്ലൂര്‍ പരിസരത്ത് വിശന്ന് വലഞ്ഞ് നടക്കുന്നതിനിടെയാണ് നാട്ടുക്കാരുടെ ശ്രദ്ധയില്‍പെടുന്നത്.ആശുപത്രിയില്‍ എത്തിച്ച് പ്രഭാകരന്റെ ആശുപത്രി ചിലവുകളടക്കം എല്ലാം പിന്റോയുടെ നേതൃത്വത്തില്‍ നിറവേറ്റി ബദ്ധുക്കളെ വിവരമറിയിച്ചെങ്കില്ലും ഏറ്റെടുക്കാന്‍ ബദ്ധുക്കള്‍ ആരും എത്താത്ത സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.സാമൂഹ്യക്ഷേമ വകുപ്പിന് വിവരം നല്‍കാം എന്നാണ് പോലിസില്‍ നിന്നും മറുപടി ലഭിച്ചത്.

Advertisement

വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു.

കാറളം : ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്.സി. വിഭാഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം എന്ന പദ്ധതിയുടെ ഭാഗമായി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി രാജന്‍,കെ.ബി.ഷമീര്‍,ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍,ഷീജ സന്തോഷ്,സുനിത മനോജ്,കെ.വി.വിനീഷ്, സരിത വിനോദ്,കെ.വി.ധനേഷ്ബാബു,ഷൈജ വെട്ടിയാട്ടില്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജിത എന്നിവര്‍ പങ്കെടുത്തു.

Advertisement

സമ്മിശ്ര വളപ്രയോഗം കാലഘട്ടത്തിന്റെ ആവശ്യം-പ്രൊഫ. കെ.യു. അരുണന്‍ എംഎല്‍എ

ഇരിങ്ങാലക്കുട: ശരിയായ രാസവളങ്ങള്‍ കൃത്യമായ അളവില്‍ യഥാസമയം വേണ്ട സ്ഥലങ്ങളില്‍ നല്‍കിയെങ്കില്‍ മാത്രമേ കാര്‍ഷിക വിളവുല്പാദനം സാധ്യമാകൂവെന്ന് പ്രഫ. കെ.യു. അരുണന്‍ എംഎല്‍എ പറഞ്ഞു. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച കിസാന്‍ സുവിധാ കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. പി. സുരേഷ്‌കുമാര്‍ വിളവുകളുടെയും മണ്ണിന്റെയും ആരോഗ്യപരിപാലനത്തെ കുറിച്ച് ക്ലാസെടുക്കുകയും കൃഷിക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ‘ഉയര്‍ന്ന വിളവിന് സന്തുലിത വളപ്രയോഗം’എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേര്‍ഡ് ജെഡിഎ ജോസ് വര്‍ഗീസ് ക്ലാസെടുത്തു. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ കെ. ഇന്ദുചൂഡന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.ആര്‍. സഹദേവന്‍, വി.കെ. സരള, വി.വി. സുരേഷ്, അനീഷ് തോമസ്, ബിജു ജോണ്‍, ടോണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

പഴയ വസ്ത്രങ്ങള്‍ സ്‌നേഹക്കുപ്പായമാക്കി മാറ്റി കെ.സി.വൈ.എം പ്രവര്‍ത്തകര്‍

പടിയൂര്‍ : നിങ്ങളുടെ വീടുകളില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ട വസ്ത്രങ്ങള്‍ ഉണ്ടോ? അവകൊണ്ട് സ്‌നേഹത്തിന്റെ കുപ്പായമിട്ടാലോ… നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി അരിപ്പാലം തിരുഹൃദയ ലത്തീന്‍ പള്ളിയിലെ കെ.സി.വൈ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിച്ച വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്.അരിപ്പാലം, പടിയൂര്‍ മേഖലയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഏകദേശം ആയിരത്തിലേറെ ജോഡി വസ്ത്രങ്ങളാണ് കെ.സി.വൈ.എം പ്രവര്‍ത്തകര്‍ ആദ്യ ഘട്ടത്തില്‍ ശേഖരിച്ചത്.സമാഹരിച്ച വസ്ത്രങ്ങള്‍ ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ലൈഫ്ഗാര്‍ഡ്‌സിന്റെ ജനകീയ ഡ്രസ്സ് ബാങ്കിലേക്കായി കൈമാറിക്കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടു. അരിപ്പാലം തിരുഹൃദയ ലത്തീന്‍ പള്ളി വികാരി ഫാദര്‍ ഫ്രാന്‍സീസ് കൈതത്തറയില്‍ നിന്നും ലൈഫ്ഗാര്‍ഡ്‌സ് വൈസ് പ്രസിഡന്റ് സന്ദീപ് പോത്താനി വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് ഷാല്‍ബിന്‍ പെരേര, സ്രെക്രട്ടറി മിഷേല്‍ ഫിഗറസ് , ട്രെഷറര്‍ ഫെബിന്‍ ഫ്രാന്‍സിസ് , വൈസ് പ്രസിഡന്റ് റിന്റു പെരേര എന്നിവര്‍ സംസാരിച്ചു.ഭക്ഷണത്തേക്കാള്‍ കൂടുതല്‍ വസ്തങ്ങള്‍ വാങ്ങാനാണ് ഇന്ന് മലയാളികള്‍ പണം ചെലവഴിക്കുന്നത്. ഈ വസ്ത്രങ്ങള്‍ പലരും ഒരു മാസം പോലും ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ ഉപയോഗിക്കാതെ വീടുകളിലെ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അര്‍ഹരായ സഹജീവികള്‍ക്ക് എത്തിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ 9745043009, 9061161555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement

എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷസമാപനം ഫെബ്രുവരി 28ന്

എടതിരിഞ്ഞി : ചേലൂര്‍ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍.പി സ്‌കൂളിന്റെ 100-ാം വാര്‍ഷിക ആഘോഷസമാപനവും അധ്യാപകരക്ഷാകര്‍ത്ത്യദിനവും യാത്രയയപ്പും ഫെബ്രുവരി 28-ാം തിയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടത്തപ്പെടുന്നു. ശതാബ്ദി സമാപന ആഘോഷവേളയുടെ ഉദ്ഘാടനകര്‍മ്മം ഇരിഞ്ഞാലക്കുട ബിഷപ്പ് റവ.ഡോ.പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.അധ്യക്ഷന്‍ ഇരിഞ്ഞാലക്കുട എം.എല്‍ എ പ്രൊഫ.കെ.യു അരുണന്‍ മാസ്റ്ററും മുഖ്യാതിഥിയായി ത്യശ്ശൂര്‍ എം.പി സി.എന്‍ ജയദേവനും പങ്കെടുക്കുന്നു. നൂറാം വര്‍ഷത്തിന്റെ പൊന്‍തൂവലായി പണിത് നല്‍കു ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുത് റവ.ഡോ.സി.റോസ്‌മേരി സി എം സി. പഠനത്തില്‍ ഉന്നതവിജയം നേടിയവര്‍ക്ക് നല്‍കുന്ന എന്‍ഡോവ്‌മെന്റ് വിതരണം ചേലൂര്‍ സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.ആന്റണി മുക്കാട്ടുകരക്കാരന്‍ ആണ്. മെമന്റോ വിതരണം ചെയ്യുത് ഇരിഞ്ഞാലക്കുട എ ഇ ഒ ടി.ടി.കെ ഭരതന്‍മാസ്റ്ററാണ്. 31 വര്‍ഷം വിദ്യാലയത്തില്‍ സേവനം അനുഷ്ഠിച്ച് പടിയിറങ്ങുന്ന ഗ്രേസി ടീച്ചര്‍ക്കും യാത്രാമംഗളങ്ങള്‍ നേരുന്നു.തുടര്‍ന്ന് വിദ്യാലയത്തിലെ കുരുന്ന് പ്രതിഭകളുടെ കരാട്ടേ പ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കു കലാവിരുന്നും ഉണ്ടായിരിക്കും.100-ാം വാര്‍ഷികത്തോട് അനുബദ്ധിച്ചി വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടത്.പൂര്‍വ്വ അധ്യാപകര്‍ക്ക് ആദരവ്.പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്.(80 വയസ്സിന് മുകളില്‍),പൂര്‍വ്വ വിദ്യാര്‍ത്ഥികളായ 4 ഡോക്‌ടേഴ്‌സിന് ആദരവ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കര്‍ഷകജേതാക്കള്‍ക്ക് ആദരവ്,പ്ലസ്ടു, 8-ാം ക്ലാസ്സ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്,ചുറ്റുമുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന,ക്വിസ് മത്സരങ്ങള്‍,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് ആട് വിതരണം,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണം,ഇരുപത് നിര്‍ധനകുടുംബങ്ങള്‍ക്ക് കോഴി വിതരണം,പത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റ്,ജാതിതൈകള്‍ വിതരണം,ചികില്‍സാസഹായം (ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍) തുടങ്ങിയ പ്രവര്‍ത്തികള്‍ കൂടാതെ വണ്‍ റുപ്പി വണ്‍ ഹൗസ് എന്ന പദ്ധതിയോടെ കുട്ടികള്‍ കിട്ടാവുത്ര ഒരു രൂപ ശേഖരിച്ച് നിര്‍ദ്ധനയായ നിവേദ്യ ടി.എസ് എ കൂട്ടുകാരിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നു.

Advertisement

കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ

കാട്ടൂര്‍ : കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും,പഞ്ചായത്തിനെ വികസനമുരടിപ്പിലേക്കു നയിക്കുന്ന എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരെ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ഒരുവര്‍ഷത്തോളമായി പുതിയ പെന്‍ഷനുകള്‍ അനുവദിക്കാത്തതിലും,കൃഷിഭവന്‍ വഴി കിട്ടിയിരുന്ന കര്‍ഷക പെന്‍ഷന്‍ മുടങ്ങിയതിലും,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിനത്തിലുള്ള കുടിശികഎത്രയും വേഗം കൊടുത്തുതീര്‍ക്കുവാന്‍ നടപടികള്‍ കൈക്കൊള്ളാത്തതിലും,എല്ലാവര്‍ക്കും ഭവനം എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ലൈഫ്പദ്ധതിയിലൂടെ ഒരുഭവനംപോലും പഞ്ചായത്തില്‍ ലഭിക്കാത്തതിലും,വൃദ്ധജനങ്ങള്‍ക്ക് സൗജന്യ മരുന്നുവിതരണം നടപ്പിലാക്കാത്തതുവഴി വൃദ്ധജനങ്ങളോട് കാട്ടുന്ന അവഗണനയിലും,കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളാത്തതിലും,റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അര്‍ഹതയുള്ളവരെ മുന്‍ഗണന വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിക്ഷേധിച്ചാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നത്തിയത്. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ് അധ്യക്ഷത വഹിച്ചപരിപാടി ഡി സി സി ജനറല്‍ സെക്രട്ടറി അനില്‍പുളിക്കന്‍ ഉദ്ഘാടനം ചെയ്തു .വര്‍ഗ്ഗീസ് പുത്തനങ്ങാടി ,മെംമ്പര്‍മാരായ എം ജെ റാഫി ,ധീരജ്‌തേറാട്ടില്‍ ,അമീര്‍ തൊപ്പിയില്‍,ബെറ്റിജോസ്,രാജലക്ഷ്മി കുറുമാത്ത്,അംബുജരാജന്‍ യൂത്ത്‌കേണ്‍ഗ്രസ്സ് പ്രസിഡന്റ് കിരണ്‍ ഒറ്റാലി ,എം ഐ അഷ്‌റഫ് എ എ ഡൊമിനി എന്നിവര്‍ പ്രസംഗിച്ചു

Advertisement

പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ

ഇരിങ്ങാലക്കുട :നാലമ്പല തീര്‍ത്ഥാടനത്താല്‍ പ്രസിദ്ധമായ പായമ്മല്‍ ശ്രീ ശത്രുഘ്നസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 4 വരെ ആഘോഷിക്കുന്നു. ഫെബ്രുവരി 27 ചൊവ്വാഴ്ച്ച രാത്രി 7:30ന് തന്ത്രി സതീശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും തുടര്‍ന്ന് ഹരിശങ്കര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. മാര്‍ച്ച് 2 തിരുവുത്സവദിനത്തില്‍ രാവിലെ 8 മണിക്ക് ശ്രീഭൂതബലിയും ആനകളോട് കൂടിയ കാഴ്ച്ച ശീവേലിയും കലാമണ്ഡലം ശിവദാസന്‍ ആന്‍ഡ് പാര്‍ട്ടിയുടെ മേളവും നടത്തുന്നു.വൈകീട്ട് 4ന് പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ രാത്രി 8 മണിക്ക് വിളക്കിന് എഴുന്നള്ളിപ്പും ദാസന്‍ തൊടൂര്‍ ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വരവും ഉണ്ടായിരിക്കും.മാര്‍ച്ച് 3 ശനിയാഴ്ച്ച പള്ളിവേട്ട വൈകീട്ട് നിറമാല ചുറ്റുവിളക്ക്. രാത്രി 8 മണിക്ക് ആനയോടുകൂടിയ പള്ളിവേട്ട എഴുന്നള്ളിപ്പ്. മാര്‍ച്ച് 4 ഞായറാഴ്ച്ച ആറാട്ട് തുടര്‍ന്ന് കൊടിക്കല്‍ പറ, കൊടിയിറക്കം, രാത്രി 8 മണിക്ക് കൊല്ലം ഭാരതമിത്ര അവതരിപ്പിക്കുന്ന ‘ബ്രഹ്മശ്രീ വിശ്വാമിത്രന്‍’ എന്ന ബാല ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പായമ്മല്‍ ദേവസ്വം ഭരണ സമിതി അംഗം മനോജ് തുമ്പരത്തി, സുനില്‍ കുമാര്‍, പായമ്മല്‍ ക്ഷേത്ര സേവാസമിതി പ്രസിഡന്റ് സുലേഷ് അയോദ്ധ്യ, സെക്രട്ടറി വിനീത് കെ.യു, ഉത്സവാഘോഷ കമ്മിറ്റി കണ്‍വീനര്‍ ധില്ലന്‍ അണ്ടിക്കോട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement

ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശപൂജകള്‍ തിങ്കളാഴ്ച്ച രാവിലെ 5:30ന് ആരംഭിച്ചു . എതൃത്തപൂജ 6 മണിക്കും 9 മണിക്ക് കലശാഭിഷേകങ്ങളും നടന്നു.രാവിലെ 10 മണിക്ക് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളവും ഉണ്ടായിരുന്നു. ഉച്ചപൂജക്കു ശേഷം അന്നദാനവും നടന്നു. വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാര്‍ട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതല്‍ സോപാനലാസ്യം മോഹിനിയാട്ടവും തുടര്‍ന്ന് അത്താഴപൂജയും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേന്‍), ബ്രഹ്മകലശം (പാല്‍), ബ്രഹ്മകലശം (തൈര്) തീര്‍ത്ഥകലശം, കുംഭകലശം, പഞ്ചഗവ്യം, നാല്‍പ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകള്‍ എന്നിവ നടത്താവുന്നതാണ്

Advertisement

കെ.പി.എം.എസ്. വെള്ളാങ്ങല്ലൂര്‍ ഏരിയാ യൂണിയന്‍ സമ്മേളനം

വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭ വെള്ളാങ്ങല്ലൂര്‍ ഏരിയ സമ്മേളനം നടന്നു. കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി പി.എ.അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.സി.സുനന്ദകുമാര്‍ അധ്യക്ഷനായി. സുഭാഷ് .എസ് .കല്ലട മുഖ്യ പ്രഭാഷണം നടത്തി. സുനില്‍ കക്കോട്ട്, ടി.എ.വേണു, പി.വി.അയ്യപ്പന്‍, പി.വി.വിജയന്‍, പ്രവീണ്‍ നമ്പികുന്ന്, എം.വി.ശശി, പി.എന്‍.സുരേഷ്, എന്‍.എ.രാജു, നിര്‍മ്മല ശ്രീധരന്‍, ഷീല കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. മധുവിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

 

Advertisement

മുകുന്ദപുരം പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ വാര്‍ഷികം

നടവരമ്പ്: മുകുന്ദപുരം പബ്ലിക് സ്‌കൂളിന്റെ 15-ാം വാര്‍ഷികാഘോഷം നടന്നു. തൃശ്ശൂര്‍ അസി. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ. പവല്‍ പോഡാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പ്രേമലത നായര്‍ ,അഞ്ജു ആന്റണി, ഡോ. ഷാജി മാത്യു, ഡെയ്‌സി ജോസ്, വിനോദ് മേനോന്‍, ടി.എം.ലക്ഷ്മി, ലക്ഷ്മി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി ‘ഒരു ലോകം ഒരു സ്വപ്നം ‘ എന്ന ആശയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

Advertisement

തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ നാടകസംഘത്തിന്റെ ‘ചക്ക’ ഫെബ്രുവരി 27ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 മലയാള നാടകങ്ങളിലൊന്നായ ‘ചക്ക,’ ഫെബ്രുവരി 27 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് മണ്ണാത്തിക്കുളം റോഡിലെ ‘വാള്‍ഡ’നില്‍ ഇന്നര്‍സ്‌പേസ് ലിറ്റില്‍ തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നു. മാര്‍ച്ച് 3ന് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തുറന്ന വേദിയിലെ അവതരണത്തിനു മുമ്പുള്ള ‘ചക്ക’യുടെ ആദ്യാവതരണമാണു ചൊവ്വാഴ്ച വൈകിട്ട്് ് ഇരിങ്ങാലക്കുടയില്‍ നടക്കുന്നത് . പാഞ്ഞാള്‍ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് രചിച്ച ‘ചക്ക,’ 2002ലാണു തൃശൂര്‍ നാടകസംഘം ആദ്യമായവതരിപ്പിക്കുന്നത്. കേരള സംഗീതനാടക അക്കാദമിയുടെ ടൂറിങ്ങ് തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായി തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ധനസഹായത്തോടെയായിരുന്നു അന്ന് ‘ചക്ക’ രൂപം കൊണ്ടത്. കോര്‍പ്പറേറ്റ് ശക്തികളും അധികാരകേന്ദ്രങ്ങളും ഒത്തൊരുമിച്ചു കൊണ്ട് മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന കഥ പറയുന്ന ‘ചക്ക’യുടെ പ്രമേയത്തിനു വര്‍ത്തമാനലോകത്തില്‍ പ്രസക്തിയേറി വരുന്ന സാഹചര്യത്തിലാണു നാടകം വീണ്ടും അരങ്ങുകളിലെത്തുന്നത്. ടൂറിങ്ങ് തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പര്യടനം നടത്തിയ ‘ചക്ക’ പിന്നീട് 2012-ല്‍ കൊച്ചിന്‍- മുസിരിസ് ബിനാലെയുടെ ഭാഗമായി രണ്ടാം വട്ടവും അരങ്ങിലെത്തുകയായിരുന്നു. അതിനു ശേഷം, അന്തര്‍ദ്ദേശീയ നാടകോത്സവവും, പബ്‌ളിക് റിലേഷന്‍ വകുപ്പിന്റെ ദേശീയ നാടകോത്സവവും സൂര്യ ഫെസ്റ്റിവലും അടക്കം ഒട്ടേറെ വേദികളില്‍ ‘ചക്ക’ അവതരിപ്പിക്കപ്പെട്ടു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ചക്ക’ വീണ്ടും അരങ്ങേറിത്തുടങ്ങുകയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആതിഥ്യത്തോടെ ഇക്കുറി ഇന്ത്യയിലെത്തുന്ന അന്തര്‍ദ്ദേശീയ നാടകോത്സവമായ തിയേറ്റര്‍ ഒളിമ്പിക്‌സ് ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 8 വരെ നടന്നു കൊണ്ടിരിക്കുകയാണ്. ഇരുപതിലേറെ വര്‍ഷമായി തൃശൂര്‍ കേന്ദ്രീകരിച്ച് നാടകപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന നാടകപ്രവര്‍ത്തകരും ചിത്രകാരന്മാരും അടക്കം വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയില്‍ നിന്നാണു തൃശൂര്‍ നാടകസംഘം രൂപം കൊണ്ടത്. കെ.ബി. ഹരി, സി. ആര്‍. രാജന്‍, പ്രബലന്‍ വേലൂര്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ചക്ക’യില്‍ ഇവര്‍ക്കു പുറമേ ജോസ് പി. റാഫേല്‍, സുധി വട്ടപ്പിന്നി, പ്രതാപന്‍, മല്ലു പി. ശേഖര്‍ എന്നിവരാണ് അഭിനേതാക്കള്‍. സംഗീതമൊരുക്കിയിരിക്കുന്നത് സുഗതനും ചിത്രകാരനായ ഒ.സി. മാര്‍ട്ടിനും ചേര്‍ന്നാണ്. ചിത്രകാരനും സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ രംഗോപകരണഡിസൈനര്‍ ആന്റോ ജോര്‍ജാണു രംഗോപകരണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശവിന്യാസം നിര്‍വ്വഹിക്കുന്നത് ഡെന്നി. ‘ചക്ക’യ്ക്ക് അരങ്ങൊരുക്കാന്‍ താല്പര്യമുള്ളവര്‍ 9846466970 / 9847049393 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് തൃശൂര്‍ നാടക സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു.

 

Advertisement

പദ്മഭൂഷണ്‍ ഡോ .കെ രാധാകൃഷ്ണന്‍ കൂടല്‍മാണിക്യം ക്ഷേത്ര ദര്‍ശനം നടത്തി

ഇരിങ്ങാലക്കുട : (ISRO) മുന്‍ ചെയര്‍മാന്‍ പദ്മഭൂഷണ്‍ ഡോ .കെ രാധാകൃഷ്ണന്‍ കൂടല്‍മാണിക്യം ക്ഷേത്ര ദര്‍ശനം നടത്തി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായുള്ള സംഭാവനകളും വഴിപാടുകളും സ്വീകരിച്ചു തുടങ്ങിയത്തില്‍ ആദ്യ സംഭാവന ഡോ .കെ രാധാകൃഷ്ണന്നില്‍ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ചിരുന്നത്. അതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇപ്പോള്‍ ഇരിങ്ങാലക്കുടയിലെത്തുന്നത്.ദര്‍ശനത്തിനു ശേഷം കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോനില്‍ നിന്നും ആദ്ദേഹം സംഭാവന രസീതി ഏറ്റുവാങ്ങി. മാനേജിങ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് തമ്പാന്‍, ക്ഷേത്രം മാനേജര്‍ രാജി സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്സവ വഴിപാടുകള്‍ Koodalmanikyam Administrator, Account number : 151715500006167. IFSC : KVBL0001517. Bank: Karur Vaisya Bank Irinjalakuda Branch അയക്കേണ്ടതാണ് എന്ന് അഡ്മിനിസ്‌ട്രേറ്റര്‍ എ.എം സുമ അറിയിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2018 ഏപ്രില്‍ 27 വെള്ളിയാഴ്ച (1193 മേടം 14 ) കൊടികയറി മെയ് 7 തിങ്കളാഴ്ച (1193 മേടം 24 ) ചാലക്കുടി കൂടപുഴ ആറാട്ടുകടവില്‍ ആറാട്ടോടു കൂടി സമാപിയ്ക്കും.

Advertisement

ഭാഷാപിതാവിലേക്ക് ഒരു തീര്‍ത്ഥയാത്ര- തീക്കടല്‍ കടഞ്ഞ് തിരുമധുരം – ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍

ഇരിങ്ങാലക്കുട : ആദരവും ആകാംക്ഷയും ഭക്തിയും ആരാധനയും ഭക്തിയും സ്‌നേഹവും സമന്വയിപ്പിച്ച ഒരു തീര്‍ഥയാത്രയാണ് സി.രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന് പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം പൂരിപ്പിക്കാതെ കിടന്ന ഒരു മഹാസമസ്യയുടെ പൂരണം, അതിനായി ഒരു തപസ്വിയെപ്പോലെ നടത്തിയ ചരിത്രാന്വേഷണയാത്രകള്‍, അവസാനം അധമമായ മനുഷ്യകുലത്തിന്റെ മോക്ഷപ്രാപ്തിക്ക് അക്ഷരമല്ലാതെ വേറൊന്നുമില്ല എന്ന കണ്ടെത്തല്‍, എല്ലാം കൊണ്ടും ഈ കൃതി മലയാള നോവല്‍ ചരിത്രത്തിലെ ഒരു ഇതിഹാസം തന്നെയാണെന്ന് ശ്രീ.ആലങ്കോട് വ്യക്തമാക്കി.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പത്തൊന്‍പതാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍. വേദാന്തത്തിന്റെ ബീജം ആദിശൈവ പാരമ്പര്യമാണ് എന്നും അതിന്റെ വേരുകള്‍ തേടിയുള്ള ഒരു യാത്രയാണ് താന്‍ ചെയ്തതെന്നും നോവലിസ്റ്റ് ശ്രീ.സി.രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത്, ശ്രീ.മുരളീധരന്‍, പി.കെ.ഭരതന്‍, കെ.ഹരി, ജോസ് മഞ്ഞില, എം.ആര്‍.സ്വയംപ്രഭ, കെ.മായ എന്നിവര്‍ സംസാരിച്ചു.

Advertisement

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എം എസ് സി ഫസ്റ്റ് റാങ്ക് ജില്‍ന ജോയ് കവലക്കാട്ടിന്

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എം എസ് സി ഫസ്റ്റ് റാങ്ക് ജില്‍ന ജോയ് കവലക്കാട്ടിന് .കരാഞ്ചിറ കവലക്കാട്ട് വീട്ടിലെ ജോയ്- പുഷ്പ ദമ്പതികളുടെ മകളാണ് ജില്‍ന

Advertisement

ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ ടെലിഫിലിം സി ഡി പ്രകാശനം ചെയ്തു

ഇരിഞാലക്കുട : തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ പി ടി എ യും, മാനേജ്‌മെന്റിന്റയും, വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ നിര്‍മ്മിക്കുന്ന ടെലിഫിലിം സ്വര്‍ഗ്ഗവാതില്‍ സി ഡി യു ടെ പ്രകാശനം തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ.ഫാ.ഡേവിസ് കിഴക്കും ത്തല ഡയറക്ടര്‍ തോമസ് ചേനത്ത് പറമ്പിലിന് നല്കി കൊണ്ട് നിര്‍വഹിച്ചു. ഡി പോള്‍ പ്രൊവിന്‍സ് മദര്‍ സുപ്പിരിയര്‍ റവ.സി മനീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പ്രധാന അധ്യാപിക റവ.സിസ്റ്റര്‍ ചാള്‍സ് സി എസ് സി, വാര്‍ഡ് അംഗം ഷാജു വെളിയത്ത്,പി ടി എ പ്രസിഡന്റ് ഗീത ബിനോയ്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സ്‌ക്കൂള്‍ ലീഡര്‍ മിലന്‍ മാത്യു എന്നിവര്‍ സന്നിഹിതായിരിന്നു.

 

Advertisement

ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇറച്ചികറിയില്ലാത്ത ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇത് ഓര്‍മ്മയിലെ ഇറച്ചിക്കറി ഇല്ലാത്ത ഞായറാഴ്ച്ച.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ അനധികൃത അറവ് നടത്തുന്ന മാംസ വില്‍പ്പന ഹൈകോടതി നിര്‍ത്തിയതോടെ ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാരത്തിന് പൂട്ട് വീണിരുന്നു.ആട് ,പോത്ത്,പോര്‍ക്ക് എന്നിവയുടെ അറവ് മാംസം വില്‍ക്കുന്ന 20 ഓളം കടകളാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ മാത്രം പൂട്ടി സീല്‍ ചെയ്തത്.15 പോര്‍ക്ക്,20 ആട്,15 ആട് എന്ന കണക്കില്‍ ഞായറാഴ്ച്ച ദിവസം 10 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന ഇരിങ്ങാലക്കുട മാര്‍ക്കറ്റാണ് നിശ്ചലമായത് .80 ഓളം ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേയ്ക്ക് നീങ്ങപ്പെട്ടു കഴിഞ്ഞു.ഇറച്ചി വില്‍പ്പന നിര്‍ത്തിയതിനേ തുടര്‍ന്ന് മീന്‍ മാര്‍ക്കറ്റില്‍ ഗണ്യമായ രീതിയില്‍ വിലവര്‍ദ്ധനയും സംഭവിക്കുന്നുണ്ട്.ഇരിങ്ങാലക്കുട നഗരസഭയില്‍ മാംസവ്യാപാരികള്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍,ചാലക്കുടി,അങ്കമാലി തുടങ്ങിയ അംഗീകൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ മുന്‍സിപ്പല്‍ ഓഫിസുകളിലേയ്ക്ക് ഇരിങ്ങാലക്കുടയിലേയ്ക്കുള്ള അറവ് കൂടി നടത്തിതരണമെന്ന് കാണിച്ച് നഗരസഭാ അപേക്ഷ നല്‍കിയിട്ടുണ്ട്.പ്രസ്തുത സ്ഥലങ്ങളില്‍ അറവ് കൂടുതല്‍ നടത്തുമ്പോള്‍ വരുന്ന മാലിന്യം എന്ത് ചെയ്യണം എന്നതായിരുന്നു പ്രശ്‌നമായി നിന്നിരുന്നത്.ഇരിങ്ങാലക്കുടയിലെ വ്യാപാരികള്‍ അധികം വരുന്ന മാലിന്യം കൊച്ചിയിലെ മാലിന്യ സംസ്‌ക്കര പ്ലാന്റില്‍ എത്തിക്കാം എന്ന വ്യവസ്ഥയില്‍ അധികം താമസിയാതെ ഇരിങ്ങാലക്കുടയില്‍ അറവ് മാംസം വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതിക്ഷിക്കാം.കോമ്പറയില്‍ പ്രവര്‍ത്തിച്ചിരുന്ന അറവ് ശാല നഗരസഭാ വൃത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.

Related News ഇരിങ്ങാലക്കുട നഗരത്തില്‍ മാംസവ്യാപരത്തിന് പൂട്ട് വീണു.

Advertisement

കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി.ഭാര്യ പ്രേമാവതി. മക്കള്‍- സുനില്‍കുമാര്‍, അനില്‍കുമാര്‍, ബിനേഷ് കുമാര്‍. മരുമക്കള്‍- സ്മിത, സഗിത, രേഷ്മ. സംസ്‌കാരം തിങ്കളാഴ്ച്ച ( 26-2-18) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe