ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിജയോ ത്സവം- 2022 കൊണ്ടാടി

35

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയോത്സവം -2002 സാഘോഷം കൊണ്ടാടി.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് കൗൺസിലർ ജോർജ് പി ടി അധ്യക്ഷം വഹിച്ചു . ഉദയ പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യൽ റവ.സിസ്റ്റർ ഫ്ളവററ്റ് മുഖ്യപ്രഭാഷണംനടത്തിയ യോഗത്തിൽ ലോക്കൽമാനേജർ മദർ കരോളിൻ ,എൽ പി ഹെഡ്മിസ്ട്രസ്സ് സി.റിനറ്റ്, അഡ്മിനിസ്ട്രേറ്റർ സി.സുമംഗള,വിജയോത്സവ് കൺവീനർ .ഋഷി സി.കെ ,അധ്യാപകപ്രതിനിധി ബൈജി പി ജെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.100%വിജയം നേടിയമുഴുവൻ വിദ്യാത്ഥികൾക്കുംമെഡലും100ഫുൾA+,33 9A+ നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാവിരുന്നും യോഗത്തിന് മാറ്റുകൂട്ടി.ലോക്കൽ മാനേജർ വിജയോത്സവ് സോവനീർ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.മേബിൾസ്വാഗതവും ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.

Advertisement