കാറളം പഞ്ചായത്തില്‍ ഭവനനിര്‍മ്മാണത്തിനായി ഫണ്ട് കൈമാറി.

418
Advertisement

കാറളം : ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വെച്ച ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു കൈമാറി.കാറളം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എസ് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മല്ലിക ചാത്തുക്കുട്ടി,ശംല അസീസ്,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അജിത പി ബി നന്ദി പറയുകയും ചെയ്തു.