പുല്ലൂരില്‍ വയോധികനെ വീട്ടില്‍ നിന്നും മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പരാതി

1251
Advertisement

പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പ്കുന്ന് സ്വദേശി കൂടത്തറ വീട്ടില്‍ പ്രഭാകരന്‍ (72) നെയാണ് വീട്ടില്‍ നിന്നും ബദ്ധുക്കള്‍ മര്‍ദ്ധിച്ച് ഇറക്കിവിട്ടതായി പറയുന്നത്.ശനിയാഴ്ച്ച പുല്ലുര്‍ ആശുപത്രി പരിസരത്ത് അവശനിലയില്‍ കണ്ട പ്രഭാകരനേ സമൂഹ്യപ്രവര്‍ത്തകനായ പിന്റോ ചിറ്റിലപ്പിള്ളിയാണ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ നിന്നും വിടുതല്‍ നല്‍കിയ പ്രഭകാരന്‍ പോകാന്‍ ഇടമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നേ കഴിയുകയാണ്.ഏറെ നാളായി മുബൈയില്‍ പാര്‍ളേ ബിസ്‌ക്കറ്റ് കമ്പനിയില്‍ താല്‍ക്കാലിക ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രഭാകരന്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് അധികനാളുകളായിട്ടില്ല.വയോധികനായ തന്നേ സംരക്ഷിക്കുന്നതിന് ബുദ്ധിമുട്ടായതിനാലാണ് മകളുടെ ഭര്‍ത്താവ് തന്നേ മര്‍ദ്ധിച്ചതെന്ന് പ്രഭാകരന്‍ പറയുന്നു.മാനസിക തകരാറിലായ ഭാര്യയും ഈ വീട്ടില്‍ തന്നേയാണ് താമസം.മര്‍ദ്ധനത്തേ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ പ്രഭാകരന്‍ പുല്ലൂര്‍ പരിസരത്ത് വിശന്ന് വലഞ്ഞ് നടക്കുന്നതിനിടെയാണ് നാട്ടുക്കാരുടെ ശ്രദ്ധയില്‍പെടുന്നത്.ആശുപത്രിയില്‍ എത്തിച്ച് പ്രഭാകരന്റെ ആശുപത്രി ചിലവുകളടക്കം എല്ലാം പിന്റോയുടെ നേതൃത്വത്തില്‍ നിറവേറ്റി ബദ്ധുക്കളെ വിവരമറിയിച്ചെങ്കില്ലും ഏറ്റെടുക്കാന്‍ ബദ്ധുക്കള്‍ ആരും എത്താത്ത സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.സാമൂഹ്യക്ഷേമ വകുപ്പിന് വിവരം നല്‍കാം എന്നാണ് പോലിസില്‍ നിന്നും മറുപടി ലഭിച്ചത്.

Advertisement