ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവകൂട്ടായ്മ എല്ലാ ചതയ ദിനങ്ങളിലും നടത്തി വരാറുള്ള കഞ്ഞി വിതരണവും, ഉച്ചഭക്ഷണ വിതരണവും ജനറൽ ആശുപത്രിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പള്ളി ഉദ്‌ഘാടനം ചെയ്തു. SNGDK ഭാരവാഹികളായ വിജയൻ എളയേടത്ത്, കണ്ണൻ തണ്ടാശ്ശേരി, വി.കെ. ഭാസി, സുഗതൻ കല്ലിങ്ങപ്പുറം, മോഹൻലാൽ കെ.സി., വിശ്വനാഥൻ പടിഞ്ഞാറുട്ട്, ബിജു മുണ്ടോലി എന്നിവർ സന്നിഹിതാരായിരുന്നു. സ്പോൺസർ അലി സാബ്രി പിതാവ് കൊച്ചുസാഹിബിന്റെ സ്മരണാർത്ഥം നടത്തിയ ചടങ്ങിൽ സെക്രട്ടറി മോഹൻലാൽ കെ.സി. നന്ദി പറഞ്ഞു.
Latest posts
© Irinjalakuda.com | All rights reserved