ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇറച്ചികറിയില്ലാത്ത ഞായറാഴ്ച്ച

1104

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇത് ഓര്‍മ്മയിലെ ഇറച്ചിക്കറി ഇല്ലാത്ത ഞായറാഴ്ച്ച.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ അനധികൃത അറവ് നടത്തുന്ന മാംസ വില്‍പ്പന ഹൈകോടതി നിര്‍ത്തിയതോടെ ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാരത്തിന് പൂട്ട് വീണിരുന്നു.ആട് ,പോത്ത്,പോര്‍ക്ക് എന്നിവയുടെ അറവ് മാംസം വില്‍ക്കുന്ന 20 ഓളം കടകളാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ മാത്രം പൂട്ടി സീല്‍ ചെയ്തത്.15 പോര്‍ക്ക്,20 ആട്,15 ആട് എന്ന കണക്കില്‍ ഞായറാഴ്ച്ച ദിവസം 10 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന ഇരിങ്ങാലക്കുട മാര്‍ക്കറ്റാണ് നിശ്ചലമായത് .80 ഓളം ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേയ്ക്ക് നീങ്ങപ്പെട്ടു കഴിഞ്ഞു.ഇറച്ചി വില്‍പ്പന നിര്‍ത്തിയതിനേ തുടര്‍ന്ന് മീന്‍ മാര്‍ക്കറ്റില്‍ ഗണ്യമായ രീതിയില്‍ വിലവര്‍ദ്ധനയും സംഭവിക്കുന്നുണ്ട്.ഇരിങ്ങാലക്കുട നഗരസഭയില്‍ മാംസവ്യാപാരികള്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍,ചാലക്കുടി,അങ്കമാലി തുടങ്ങിയ അംഗീകൃത അറവ്ശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ മുന്‍സിപ്പല്‍ ഓഫിസുകളിലേയ്ക്ക് ഇരിങ്ങാലക്കുടയിലേയ്ക്കുള്ള അറവ് കൂടി നടത്തിതരണമെന്ന് കാണിച്ച് നഗരസഭാ അപേക്ഷ നല്‍കിയിട്ടുണ്ട്.പ്രസ്തുത സ്ഥലങ്ങളില്‍ അറവ് കൂടുതല്‍ നടത്തുമ്പോള്‍ വരുന്ന മാലിന്യം എന്ത് ചെയ്യണം എന്നതായിരുന്നു പ്രശ്‌നമായി നിന്നിരുന്നത്.ഇരിങ്ങാലക്കുടയിലെ വ്യാപാരികള്‍ അധികം വരുന്ന മാലിന്യം കൊച്ചിയിലെ മാലിന്യ സംസ്‌ക്കര പ്ലാന്റില്‍ എത്തിക്കാം എന്ന വ്യവസ്ഥയില്‍ അധികം താമസിയാതെ ഇരിങ്ങാലക്കുടയില്‍ അറവ് മാംസം വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതിക്ഷിക്കാം.കോമ്പറയില്‍ പ്രവര്‍ത്തിച്ചിരുന്ന അറവ് ശാല നഗരസഭാ വൃത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.

Related News ഇരിങ്ങാലക്കുട നഗരത്തില്‍ മാംസവ്യാപരത്തിന് പൂട്ട് വീണു.

Advertisement