ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരം

628
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശപൂജകള്‍ തിങ്കളാഴ്ച്ച രാവിലെ 5:30ന് ആരംഭിച്ചു . എതൃത്തപൂജ 6 മണിക്കും 9 മണിക്ക് കലശാഭിഷേകങ്ങളും നടന്നു.രാവിലെ 10 മണിക്ക് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളവും ഉണ്ടായിരുന്നു. ഉച്ചപൂജക്കു ശേഷം അന്നദാനവും നടന്നു. വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാര്‍ട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതല്‍ സോപാനലാസ്യം മോഹിനിയാട്ടവും തുടര്‍ന്ന് അത്താഴപൂജയും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേന്‍), ബ്രഹ്മകലശം (പാല്‍), ബ്രഹ്മകലശം (തൈര്) തീര്‍ത്ഥകലശം, കുംഭകലശം, പഞ്ചഗവ്യം, നാല്‍പ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകള്‍ എന്നിവ നടത്താവുന്നതാണ്

Advertisement