ഇരിങ്ങാലക്കുട: അന്തസ്സോടെയുള്ള മരണം പൗരന്റെ അവകാശമാണെന്ന സൂപ്രീംകോടതി വിധി അത്യന്തം ഖേദകരവും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്ക്യൂമെനിക്കല്‍ സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി. അസാധാരണ വിധി പ്രഖ്യാപനത്തിലൂടെ ജീവന്റെ വില ഇടിച്ചുകാണിക്കുന്നതാണെന്നും റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. സഭയുടെ ഐക്യത്തിനായി സഭാമേലാധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തു. രൂപതാ ഭവനത്തില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ മെത്രപ്പൊലീത്ത യാക്കൂബ് മാര്‍ ഐറേനിയൂസ്, ഈസ്റ്റ് സിറിയന്‍ സഭ സഹായ മെത്രാന്‍ മാര്‍ ഓഗിന്‍, സി.എസ്.ഐ. സഭ പ്രതിനിധി ഫാ. ക്രിസ്തുദാസ്, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി ഫാ. ജോണ്‍ വൈന്തലത്തില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. റവ. ഡോ. ജോജി കല്ലിങ്ങല്‍ സഭകളുടെ ഐക്യം ആധുനിക യുഗത്തില്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മുഖ്യ ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍, റവ. ഡോ. ജോജി കല്ലിങ്ങല്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ഡേവീസ് കിഴക്കുംതല, ദീപക് ജോസഫ് എന്നിവര്‍ സംസാരിച്ചു.
ഊരകത്ത് പെട്ടിവണ്ടിയും കാറും കൂട്ടിയിടിച്ചു : ഒരാള്‍ മരിച്ചു
കരുവന്നൂര്‍ : ഊരകം പെട്രോള്‍ പമ്പിന് സമീപം ഇരുമ്പ് പെപ്പ് കയറ്റി വന്നിരുന്ന പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പെട്ടി ഓട്ടോയില്‍ കുഴല്‍കിണറിനായുള്ള പെപ്പുകള്‍ കയറ്റി വരുകയായിരുന്നു.ഊരകം പെട്രോള്‍ പമ്പിന് സമീപത്തായി എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തേ മറികടന്ന് വരുകയായിരുന്ന ഡസ്റ്റര്‍ കാറ് പെട്ടി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിയുകയും ഡ്രൈവര്‍ നെടുപുഴ സ്വദേശി കണ്ണംമ്പുഴ വീട്ടില്‍ ജോസ് (55) ഓട്ടോയുടെ അടിയില്‍ കുടുങ്ങുകയുമായിരുന്നു.ചേര്‍പ്പ് പോലിസ് സ്ഥലത്തെത്തി നാട്ടുക്കാരുടെ സഹായത്തോടെ ഓട്ടോ വെട്ടിപൊളിച്ചാണ് ഇയാളെ പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു.അപകടങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ച ഊരകത്ത് കഴിഞ്ഞ ആഴ്ച്ചയിലാണ് ബസും ഓട്ടോയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് അപകടം നടന്നത്.
എ ടി എംല്‍ നിന്നും കിട്ടിയ മറ്റൊരാളുടെ പണം തിരികെ ഏല്‍പിച്ച യുവാവ് മാതൃകയാകുന്നു.
ഇരിങ്ങാലക്കുട : എ ടി എം ല്‍ നിന്നും പണം പിന്‍വലിക്കാന്‍ വന്ന യുവാവിന് മുന്‍പ് പണം പിന്‍വലിച്ച ഉപഭേക്താവ് എടുക്കാന്‍ മറന്ന പണം കിട്ടുകയും ബാങ്കില്‍ തിരികെ ഏല്‍പിക്കുകയുമായിരുന്നു.വെള്ളാങ്കല്ലൂര്‍ സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ സദ്ധിപാണ് തിങ്കളാഴ്ച്ച രാവിലെ വെള്ളാങ്കല്ലൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എം ടി എം ല്‍ നിന്നും 700 രൂപ പിന്‍വലിയ്ക്കാന്‍ എത്തിയതായിരുന്നു.എന്നാല്‍ പണം വന്നത് 3000 രൂപയായിരുന്നു.തന്റെ അക്കൗണ്ടില്‍ അത്രയും രൂപ ഇല്ലായിരുന്നു എന്ന ബോധ്യമുള്ള സദ്ധിപ് സ്ലീപ്പ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളുടെ അക്കൗണ്ട് നമ്പര്‍ ആണെന്ന് മനസിലായത്.തുടര്‍ന്ന് ഇരിങ്ങാലക്കുട പോലിസുമായി ബദ്ധപെട്ടപ്പോള്‍ തൃശ്ശൂരുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസില്‍ ബദ്ധപെടുവാന്‍ നിര്‍ദേശം ലഭിച്ചു.പിന്നീട് ബാങ്കിലെത്തിയ സദ്ധിപ് പണവും കൂടെ ലഭിച്ച സ്ലിപ്പും ബാങ്ക് അധികൃതരെ ഏല്‍പിക്കുകയായിരുന്നു.എന്നാല്‍ അവിടെ നിന്ന് മറ്റ് അക്‌നേളജ്‌മെന്റ് രേഖകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പണം ഉടമയ്ക്ക് ലഭിയ്ക്കും എന്ന് ഉറപ്പ് വരുത്തുവാന്‍ പണവും സ്ലിപ്പും അടങ്ങിയ ഫോട്ടോ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.പണത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ മതിയായ രേഖകകളുമായി തൃശൂര്‍ എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസില്‍ ചെന്നാല്‍ പണം തിരികെ ലഭിയ്ക്കും.വലപ്പാട് മണപ്പുറം ഫിനാന്‍സിലെ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് സദ്ധിപ്.
‘സേവ് ഇരിങ്ങാലക്കുട’ നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17ന്
ഇരിങ്ങാലക്കുട : ‘സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ആശുപത്രിയിലേക്ക് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തില്‍ രാവിലെ 9 മണിക്ക് നടക്കും. സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കെ യു അരുണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. സേവ് ട്രസ്റ്റ് സമര്‍പ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ചെയര്‍മാന്‍ കെ എസ് അബ്ദുള്‍ സമദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ ഏറ്റുവാങ്ങുമെന്ന് സേവ് ഭാരവാഹികള്‍ അറിയിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിക്കും. നഗരസഭാംഗങ്ങളായ പി എ അബ്ദുള്‍ ബഷീര്‍, സംഗീതാ ഫ്രാന്‍സിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ വിശദീകരണം തൃശൂര്‍ ഡി എം ഒ, ഡോക്ടര്‍ കെ സുഹിത നിര്‍വഹിക്കും.താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവര്‍ ഹോസ്പ്പിറ്റല്‍’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ആശുപത്രിയില്‍ നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉപകരണങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നടക്കാറില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സേവ് പ്രവര്‍ത്തകര്‍ മൈക്രോസ്‌കോപ്പ് ഉള്‍പ്പടെയുള്ള ആധുനിക ഉപകരണങ്ങള്‍ ആശുപത്രിക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും . അടിയന്തിര സാഹചര്യത്തില്‍ ചികില്‍സ തേടുന്നവര്‍ക്ക് പണം ലഭ്യമാക്കുന്നതിനായി സേവ് രൂപീകരിച്ച ‘സേവ് എ ലൈഫ്’ പദ്ധതിയും ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രസമ്മേളനത്തില്‍ സേവ് ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുള്‍ സമദ് കെ എസ്, സെക്രട്ടറി അഡ്വ. പി. ജെ ജോബി, ജോയിന്റ് സെക്രട്ടറി സിബിന്‍ ടി ജി, ട്രഷറര്‍ ഷിജിന്‍ ടി വി, പ്രോജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫൈസല്‍, കമ്മിറ്റി മെമ്പര്‍ ഷാജു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് സമാപിയ്ക്കും.
കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ അരവിന്ദാക്ഷന്റെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7 :15നും 7 45നും മദ്ധ്യേ കൊടികയറ്റം. അതിനുശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവുത്സവഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. അപ്പുമേനോന്‍ അദ്ധ്യക്ഷം വഹിക്കും. കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രധിനിധി മാനേജിങ് കമ്മിറ്റി അംഗം എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത സീരിയല്‍ താരം ശിവാനി മേനോന്‍, സംസ്ഥാന യുവജനോത്സവം അക്ഷരശ്ലോകം കൂടിയാട്ട ജേതാവ് കൃഷ്ണ രാജന്‍ എന്നിവരെ ആദരിക്കും. തിരുവുത്സവഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുഞ്ഞുവീട്ടില്‍ പരമേശ്വരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബാബു പെരുമ്പിള്ളി നന്ദിയും പറയും.ഒന്നാം ഉത്സവം വൈകീട്ട് 6 :15ന് ജയന്തി ദേവരാജ് കിരാതം ഓട്ടം തുള്ളല്‍ അവതരിപ്പിക്കും. 7 :30ന് തിരുവാതിരകളിക്കു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും രണ്ടാം ഉത്സവം 6 30 ന് മേജര്‍ സെറ്റ് കഥകളി, സന്താനഗോപാലം കലാനിലയം ഗോപി ആശാന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കും. തുടര്‍ന്ന് ഏഷ്യനെറ്റ് കോമഡി സ്റ്റാര്‍ ടീം പോപ്പി ക്യാപ്റ്റന്‍ അജയന്‍ മാടയ്ക്കല്‍ അവതരിപ്പിക്കുന്ന കോമഡി ഷോ നടക്കും. മൂന്നാം ഉത്സവദിനം വൈകീട്ട് 7 ന് തെന്നിന്ത്യന്‍ ഗായകന്‍ മധുരൈ ശിങ്കാരവേലന്‍ നയിക്കുന്ന ഗാനമേള. നാലാം ഉത്സവദിവസം വൈകീട് 3 മണിക്ക് മൂന്ന് ഗജവീരന്മാരോടുകൂടിയ കാഴ്ച്ച ശീവേലി നെടുമ്പിള്ളി തരണനെല്ലൂര്‍ മനയ്ക്കലെ ഇറക്കിപൂജയോടുകൂടിയാരംഭിക്കും. 7 മണിക്ക് വര്‍ണ്ണമഴ, തുടര്‍ന്ന് തായമ്പക, 8 30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പഞ്ചവാദ്യം പാണ്ടിമേളം എന്നിവയോടെ പൂര്‍ത്തീകരിക്കും.ഉത്സവദിവസം രാവിലെ 7ന് ആറാട്ടുബലി, 7 :45 ന് ആറാട്ട്, കൊടിക്കല്‍ പറ ഇരുപത്തി അഞ്ചു കലശം ശ്രീഭൂതബലി ആറാട്ടുകഞ്ഞി എന്നിവയോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദേവനെ പുറത്തേക്ക് എഴുന്നള്ളിച്ച് മേളത്തോടുകൂടി ശീവേലി നടക്കും. പത്രസമ്മേളനത്തില്‍ തിരുവുത്സവഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. അപ്പുമേനോന്‍, കണ്‍വീനര്‍ കല്ല്യാണി മുകുന്ദന്‍, ജനറല്‍ കണ്‍വീനര്‍ കുഞ്ഞുവീട്ടില്‍ പരമേശ്വരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജ്യോതി പെരുമ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സ് വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സിന്റെ വനിതാദിനാഘോഷവും ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണര്‍ വിസിറ്റും മാര്‍ച്ച് 11 നു ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ് ഹാളില്‍ വച്ച് നടത്തി . ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലികാട്ടില്‍ അദ്ധ്യക്ഷയായിരുന്ന ചടങ്ങില്‍ ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണ്ണര്‍ ലയണ്‍ ഇ ഡി ദീപക് ഉല്‍ഘാടനവും ,പാവപെട്ട പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണവും, ഇരിഞ്ഞാലക്കുടയില്‍ പലമേഖലകളിലായി പ്രശസ്തരായ സിസ്റ്റര്‍ റോസ് ആന്റോ, നിര്‍മ്മലാപണിക്കര്‍, മിനി ജോസ് കാളിയങ്കര, അപര്‍ണ്ണ ലവകുമാര്‍, ഉമ അനില്‍കുമാര്‍ തുടങ്ങിയ അഞ്ച് വനിതാരത്‌നങ്ങളെ ആദരിക്കുകയും ചെയ്തു.അഡ്വ. എംസണ്‍ , സുബാഷ് , ലയണ്‍ വിമല മോഹനന്‍ , ലയണ്‍ രെഞ്ജി സത്ചിത് , വിന്‍ഷ വിനു , സൗമ്യ സംഗീത്, സൗമ്യ നിഷ് , ഷീബ ജോസ് , ആശ സനീഷ് ,സ്മിത സുനില്‍ മാലന്ത്ര , വാസന്തി ചന്ദ്രന്‍ ,കെ കെ സജീവ് കുമാര്‍ , ജിനോ പൊയ്യാറ, ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു
നഗരമദ്ധ്യത്തില്‍ ഓലഷെഡിന് തീപിടിച്ചു.
ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തില്‍ ബോയ്‌സ് സ്‌കൂളിന് സമീപത്തായി ആളൊഴിഞ്ഞ പറമ്പിലെ ഓലഷെഡിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെ 10.30 തേടെയാണ് സംഭവം.പൊന്തോക്കന്‍ സെബ്യാസ്റ്റന്റെ മേല്‍നോട്ടത്തിലുള്ള പറമ്പില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഓലഷെഡിനാണ് തീ പിടിച്ചത്.സംഭവ സമയത്ത് ഷെഡില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ അപകടമെന്നും സംഭവിച്ചിട്ടില്ല.20 അടിയോളം ഉയരത്തില്‍ ആളിപടര്‍ന്ന തീയില്‍ സമീപത്തേ വീടിന്റെ ചുമരുകള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തീപിടുത്തേ തുടര്‍ന്ന് കനത്ത പുക റോഡിലേയ്ക്കിറങ്ങിയതിനാല്‍ ഗതഗാതം തടസപ്പെട്ടു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി
യുവജനശാക്തീകരണം-2018
ഭാരത സര്‍ക്കാരിന്റെ യുവജന കാര്യ- കായിക മന്ത്രാലയത്തിന്റെ ‘നൈബര്‍ ഹുഡ് യൂത്ത് പാര്‍ലിമെന്റ്’ പദ്ധതിയുടെ ഭാഗമായി, നെഹ്‌റു യുവകേന്ദ്ര തൃശ്ശൂരും യുവ ക്ലബ്ബ് അവിട്ടത്തൂരും സംയുക്തമായി വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് തലത്തില്‍ അവിട്ടത്തൂര്‍ ഹോളി ഫാമിലി പാരിഷ്ഹാളില്‍ വച്ച് ”യുവജനശാക്തീകരണം-2018” എകദിന പരിശീലന പരിപാടി നടത്തി.
സാമൂഹ്യ രംഗത്ത് യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കുറവ് വരുന്ന സാഹചര്യത്തില്‍, യുവജനങ്ങളിലെ സംഘാട മികവും നേതൃപാടവവും വളര്‍ത്തി രാജ്യപുരോഗതിക്ക് ഉതകുംവിധ പരിശീലനത്തിന്റെ ഉത്ഘാടനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ നിര്‍വ്വഹിച്ചു, വാക്‌സിന്‍ പെരെപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു , റവ.ഫാ.ആന്റൊ പാണാടന്‍ മുഖ്യാഥിതിയായി, സംഘാടന തലങ്ങളില്‍ യുവജന നേതൃപാടവം എന്ന വിഷയത്തില്‍ ഡോ.ജോര്‍ജ് കോലഞ്ചേരി, കെ.പ്രസാദ്, ജോജി കോക്കാട്ട് എന്നിവര്‍ ക്ലാസ് നയിച്ചു, ആല്‍ജോ ഷിബു , വിനില്‍ വിന്‍സെന്റ് , റിച്ചു മോഹന്‍, ജോമോന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു
കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം വനിതാദിനാചരണം
കൂടപ്പുഴ: ശാരീരികമായി വൈകല്യമനുഭവിക്കുന്നവര്‍ക്ക് ആറോളം വീല്‍ ചെയറുകള്‍ ഹൃദയ പാലിയേറ്റിവ് കെയറിനു കൈമാറികൊണ്ട് കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത വനിതാദിനാചരണം പ്രതീക്ഷ 2018 കൂടപ്പുഴ നിത്യസഹായമാതാ KCYM യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു.
ആനുകാലിക സമൂഹത്തില്‍ വനിതകള്‍ക്കുള്ള പ്രധാന്യം മനസിലാക്കുവാനും സമൂഹത്തിലുള്ള അനീതിക്കും സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കുമെതിരേ സ്വയം പ്രതിരോധ പരിശീലനവും വനിത പ്രവര്‍ത്തകര്‍ക്ക് നല്‍കി.
രൂപത കെ.സി.വൈ.എം വൈസ് ചെയര്‍പേഴ്‌സണ്‍ നിഖിത വിന്നി അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കീര്‍ത്തി ഉദ്ഘാടനം ചെയ്തു. രൂപത കെ.സി.വൈ.എം ഡയറക്ടര്‍ ഫാ.ബെഞ്ചമിന്‍ ചിറയത്ത്, കൂടപ്പുഴ ഇടവക വികാരി ഫാ.സണ്ണി കളമ്പനതടത്തില്‍, രൂപത ചെയര്‍മാന്‍ എഡ്വിന്‍ ജോഷി , അസി.ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര,
ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ CHF, നാന്‍സി സണ്ണി, ഈവ്‌ലിന്‍ ,
അലീന ജോബി, ബിജോയ് ഫ്രാന്‍സിസ്, ഡെനി ഡേവീസ്, നീതു ജോയ് , ഡെല്‍ജി ഡേവീസ് , അലയ്‌ന ,മരിയ എന്‍ .എസ് ,മാരിയറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ ഇടവകകളില്‍നിന്നുമായി 200ഓളം വനിതാ പ്രവര്‍ത്തകര്‍ പങ്കെടുത്തു
ശാപമോക്ഷം കാത്ത് മുടിയാറായ മുടിച്ചിറ
പുല്ലൂര്‍ : 25 വര്‍ഷകാലമായി മുരിയാട് 12,13,14 വാര്‍ഡുകളിലെ ജലക്ഷാമത്തിന് അറുതിയാകുന്ന പുല്ലൂര്‍ അമ്പലനടയിലെ മുടിച്ചിറ ശാപമോക്ഷം കാത്ത് കഴിയുന്നു.ചെളിയും ചണ്ടിയും പുല്ലും വളര്‍ന്ന് നീരൊഴുക്ക് നിലച്ച നിലയിലാണിപ്പോള്‍ ഈ ജലാശയം.ജനുവരി മാസത്തോടെ മുല്ലകാട്,അമ്പലനട പ്രദേശത്തേ ഏകദേശം എല്ലാ കിണറുകളും വറ്റി തുടങ്ങുന്ന പ്രദേശമാണിവിടെ ആഴ്ച്ചയിലെരിക്കല്‍ പെപ്പിലൂടെ എത്തുന്ന കുടിവെള്ളമാണ് ഇവിടത്തുക്കാരുടെ ഏക ആശ്രയം.ഒരു ഹെക്ടറോളം വരുന്ന മുടിച്ചിറ പാടത്ത് ജലക്ഷാമം കാരണം കൃഷിയിറക്കിയിട്ട് 25 വര്‍ഷത്തോളമാകുന്നു.തരിശ് നിലത്ത് കൃഷി പ്രോത്സഹിപ്പിക്കുന്ന സര്‍ക്കാരിന്റെ കാലത്തും കൃഷി ചെയ്യാന്‍ സമിപത്തായി ജലസ്‌ത്രേസ് ഉണ്ടായിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കഴിഞ്ഞ തവണത്തേ പദ്ധതി പ്രകാരം അരികുകള്‍ കെട്ടി ചെളിയെടുത്ത് കുളം നവികരിക്കുന്നതടക്കം 1 കോടി43 ലക്ഷം രൂപ മുടിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിക്കായി വകയിരുത്തി പഞ്ചായത്തിനോട് സ്ഥലം അളന്ന് തിട്ടപ്പെട്ടുത്തുവാന്‍ ആവശ്യപെട്ടതനുസരിച്ച് താലൂക്ക് സര്‍വ്വേയര്‍ അളക്കുകയും സമീപത്തേ സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ഭൂമിയടക്കം കണ്ടെത്തുകയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കുകയും ചെയ്തതാണ്.എന്നാല്‍ കാരറുക്കാര്‍ ടെണ്ടര്‍ നല്‍കിയത് 2 കോടി രൂപയ്ക്കായതിനാല്‍ പദ്ധതി നടപ്പിലാകാതെ പോവുകയായിരുന്നു.മണ്ണ്.ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുടിച്ചിറയിലെ ചേറ് നീക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പഞ്ചായത്തിനേ സമിപിച്ചിരിക്കുകയാണ്.എന്നാല്‍ സമീപത്തേ കൈയ്യേറ്റക്കാരനേ ഒഴിപ്പിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്.പഞ്ചായത്ത് കമ്മിറ്റിയില്‍ ഇതിന് തീരുമാനമായെങ്കില്ലും നടപടികള്‍ സ്വീകരിച്ചിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂലിയായി റേഷന്‍ അരി നല്‍കിയാണ് കുളം വൃത്തിയാക്കിയിട്ടുള്ളതെന്ന് സമീപവാസികളായ വയോദികര്‍ പറയുന്നു.എത്രയും വേഗം കുളം നവീകരിച്ച് പ്രദേശത്തേ ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
കോണത്ത്കുന്ന് സ്വദേശിയുടെ ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ The Thorough Check ന്റെ വായനാവതരണത്തിന് ആസ്വാദകറേറെ
കോണത്ത്കുന്ന് : നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തിന് ഒടുവില്‍ സ്വതന്ത്രമായ രാജ്യത്തിന് മതവും ജാതിയും തീര്‍ക്കുന്ന മതിലുകളും വേര്‍തിരിവുകളും താങ്ങാന്‍ കഴിയുകയില്ലെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ ‘The Thorough check ‘.. ഇരിങ്ങാലക്കുട കോണത്ത്കുന്ന് സ്വദേശിയും ഗുജറാത്തില്‍ എല്‍ ആന്‍ഡ് ടി കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായ വടാശ്ശേരി തൈപ്പറമ്പില്‍ രാകേഷാണ് ഫ്രോഗ് ബുക്‌സ് പുറത്തിറക്കിയ നോവലിന്റെ രചയിതാവ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കൃതി സാഹിത്യോല്‍സവത്തിന്റെ വേദിയില്‍ നടന്ന The Thorough Check ന്റെ വായനാവതരണത്തിന് എറെയായിരുന്നു ആസ്വാദകര്‍.രാജ്യത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവിതം വരെ പണയപ്പെടുത്തുന്ന മലയാളിയായ പോലീസ് ഉദ്യോഗസ്ഥനാണ് ,44 അധ്യായങ്ങളുള്ള നോവലിലെ മുഖ്യ കഥാപാത്രം. കേരളത്തിലെ ഗ്രാമത്തില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ഇയാളുടെ യാത്ര ഒരു പ്രത്യേക സുരക്ഷാദൗത്യവുമായിട്ടാണ്. പ്രണയത്തിന്റെയും രതിയുടെയും സാഹസികതയുടെയും പശ്ചാത്തലത്തില്‍ കഥ മുന്നോട്ട് പോകുമ്പോള്‍, രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും രുചികളുടെയും സവിശേഷതകള്‍ ദര്‍ശിക്കാന്‍ കഴിയും.മുഖ്യ കഥാപാത്രത്തിന്റെ സ്വത്യം അവസാന അധ്യായത്തില്‍ മാത്രമേ വ്യക്തമാകുന്നുള്ളുവെന്നത് Thorough Check നെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.വോട്ട് ബാങ്കുകളായി മാത്രം ഉപയോഗിക്കപ്പെടുകയും ഒടുവില്‍ തീവ്രവാദി ലേബല്‍ ചാര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു മതേതര ഇന്ത്യന്‍ മുസ്ലിമിന്റെ ആശങ്കകളും ക്രൈം ത്രില്ലര്‍ പങ്ക് വയ്ക്കുന്നുണ്ട്. രണ്ടായിരം വര്‍ഷങ്ങളായി ജീവിച്ചു പോരുന്ന രാജ്യത്ത് ,തങ്ങളുടെ കൂറും വിധേയത്വവും ആരോടാണ് തെളിയിക്കേണ്ടതെന്ന പൊള്ളുന്ന ചോദ്യമാണ് ഇയാള്‍ ഭരണനേത്യത്യത്തിനോട് ചോദിക്കുന്നത്.മതതീവ്രവാദികളുടെ നിഴലില്‍ നിന്ന് തങ്ങള്‍ക്ക് പുറത്ത് വരണമെന്നും, മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി കൊണ്ട് രാജ്യത്തിന് പുരോഗതിയുടെ പാതയിലേക്ക് മുന്നേറാന്‍ കഴിയില്ലെന്നും ഇയാള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രസക്തമായി മാറുകയാണ് നോവലിലെ ഓരോ വരികളും. സാഹിത്യോല്‍സവ വേദിയില്‍ നടന്ന ചടങ്ങില്‍ നിരൂപക ദീപ്തി ടെറന്‍സ് പുസ്തകവതരണം നിര്‍വഹിച്ചു.ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാരന്‍ മറുപടി പറഞ്ഞു.ജോബിന്‍സ് ചിറയ്ക്കല്‍, നവീന്‍ ഭഗീരഥന്‍, സ്റ്റാനി ജോസ്, രാജേഷ് മേനോന്‍ ,ഫ്രാങ്ക് തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉടലെടുക്കുന്ന ഇന്ത്യാ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ‘The Deliverance of Sarppameru ( സര്‍പ്പമേരുവിന്റെ ശാപമോക്ഷം) ആണ് വടാശ്ശേരി തൈപ്പറമ്പില്‍ രാകേഷിന്റെ മറ്റൊരു കൃതി.ഇന്ത്യന്‍ സൈനിക മേഖലയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളുടെയും ചാരപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ പുതിയ രചനയും ഒരുങ്ങുന്നുണ്ട്. ക്രൈം ഫിക്ഷന്‍ ജനുസ്സില്‍ എഴുത്തുകളിലൂടെ സാമൂഹ്യ സന്ദേശങ്ങള്‍ നല്കാനാണ് തന്റെ ശ്രമമെന്ന് രാകേഷ് പറയുന്നു.കഴിഞ്ഞ 23 വര്‍ഷങ്ങളായി ഗുജറാത്തിലെ സൂറത്തിലാണ് രാകേഷ് താമസിക്കുന്നത്. നിഷയാണ് ഭാര്യ. ഋഷി മകനാണ്.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട : ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍,ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സൂധീഷ് എന്നിവര്‍ രക്ഷാധികാരികളാണ്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകൗണ്‍സില്‍ അംഗം എം.കെ ഉണ്ണി് സ്വാഗതസംഘം ജനറല്‍ കണ്‍വീനറായും ജില്ലാ ജോയിന്റ് സെക്രട്ടറിയായ കെ.ജെ.ക്ലീറ്റസ് ട്രഷററായും പ്രവര്‍ത്തിക്കും.കെ.സി.ഗംഗാധരന്‍മാസ്റ്റര്‍,എം.ബി.ലത്തീഫ്,കെ.വി.രാമകൃഷ്ണന്‍,വി.കെ.രമണന്‍,കെ.നന്ദനന്‍,പി.എല്‍.മാത്യു,എന്‍.കെ.ഉദയപ്രകാശ്,കെ.സി.ബിജു,സി.കെ.ദാസന്‍,കെ.എസ്.പ്രസാദ്,വി.ആര്‍.രമേഷ്,വിഷ്ണുശങ്കര്‍,അനിതാരാധാകൃഷ്ണന്‍,വി.കെ.സരിത എന്നിവര്‍ മുഖ്യ ഭാരവാഹികളായവിവിധ കമ്മറ്റികളും സ്വാഗതസംഘത്തിനുകീഴില്‍ രൂപീകരിച്ചു.ഏപ്രില്‍ 18,19 തിയ്യതികളില്‍ ഇരിങ്ങാലക്കുടയിലാണ് സമ്മേളനം.18 ന് ആല്‍ത്തറക്കല്‍ പൊതുസമ്മേളനം സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.19 ന് ടൗണ്‍ഹാളില്‍ ചേരുന്ന പ്രതിനിധിസമ്മേളനം സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുമായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സി.അച്ച്യുതമേനോന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി.കെ ശ്രീരാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ.സുധീഷ്, മണ്ഡലം സെക്രട്ടറി പി.മണി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,ജോയിന്റ് സെക്രട്ടറി കെ.ആര്‍ പൃത്വിരാജ്,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.എസ്.സുരേഷ്, പി.യു.പ്രേമദാസന്‍, ജില്ലാ വനിതാകമ്മറ്റി സെക്രട്ടറി വി.വി.ഹാപ്പി, മേഖലാ ഭാരവാഹികളായ പി.കെ.ഉണ്ണികണന്‍,എ.എം.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട : പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന എന്ന ആശയം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ ഇരിങ്ങാലക്കുട ടൗണ്‍ പ്രവാസി ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.മെട്രോ ആശുപത്രിയ്ക്ക് സമീപത്തായി മേരിഗോള്‍ഡ് ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ച സഹകരണസംഘം ഓഫിസ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെയു അരുണന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദീപ് അരുമ്പുള്ളി ആദ്യ നിക്ഷേപം നടത്തി.സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ അനില്‍ ഓഹരി വിതരണം നടത്തി.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, കേരള പ്രവാസിസംഘം ജില്ലാ പ്രസിഡന്റ് എം കെ ശശിധരന്‍,സെക്രട്ടറി എന്‍ എ ജോണ്‍,ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കെ വി എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് പ്രഭാകരന്‍ വടാശ്ശേരി സ്വാഗതവും,സെക്രട്ടറി സീന നാസര്‍ നന്ദിയും പറഞ്ഞു.
‘നിലാവും നിഴലും’ കഥാചര്‍ച്ച സംഘടിപ്പിച്ചു
അവിട്ടത്തൂര്‍:സ്‌പെയ്‌സ് ലൈബ്രറിയുടെ പ്രതിമാസ പുസ്തകചര്‍ച്ചാപരിപാടുയുടേ ഭാഗമായി ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘നിലാവും നിഴലും’ എന്ന കഥാസമാഹരം ചര്‍ച്ചചെയ്യപ്പെട്ടു. കെ.പി.രാഘവപ്പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.കെ.പി ജോര്‍ജ്ജ് കഥകളെ വിലയിരുത്തി സംസാരിച്ചു. കെ.രാജേന്ദ്രന്‍, പി.പ്രസാദ്, ടി.രത്‌നവല്ലി, വി.വി.ഷീല, ആര്‍.കൃഷ്ണരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.അപ്പു സ്വാഗതവും ഇ.എം.നന്ദനന്‍ നന്ദിയും പറഞ്ഞു.
വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍
അരിപ്പാലം : രാത്രിയുടെ മറവില്‍ വഴിയരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍.അരിപ്പാലം ചിറയ്ക്ക് സമീപം ഞായറാഴ്ച്ച രാവിലെ പ്രഭാതസവാരിയ്ക്കിറങ്ങിയവരാണ് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയത് ശ്രദ്ധിച്ചത്.പ്രദേശവാസികളുടെ കുടിവെള്ള സ്രോതസുകളിലേയ്ക്ക് അടക്കം ചിറയിലെ വെള്ളമാണ് ആശ്രയം.ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ എത്രയും വേഗം കണ്ടെത്തണമെന്ന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടു
പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : പള്‍സ് പോളിയോ ദിനമായ മാര്‍ച്ച് 11ന് തൃശൂര്‍ ജില്ലാതല പോളിയോ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ.സുഹിത കെ വിഷയാവതരണം നടത്തി.ഡോ.പാര്‍വതി എ പി പോളിയോ ദിന സന്ദേശം നല്‍കി.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജോയ് എം എ,കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷിര്‍,വി സി വര്‍ഗ്ഗീസ്,വത്സല ശശി,എം ആര്‍ ഷാജു,ഡോ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കല്ലോറ്റുംങ്കര കെ എസ് ഇ ബിയില്‍ നിന്നും വന്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
ആളൂര്‍ :ആളൂര്‍ പോലിസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള കല്ലേറ്റുംങ്കര കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസില്‍ നിന്നും മൂന്ന് ലക്ഷത്തി അറുപത്തിയേഴായിരം രൂപയോളം വിലവരുന്ന അലുമിനിയം കമ്പിയും മറ്റും മോഷ്ടിച്ച് വില്‍പ്പന നടത്തിയ നാല് പ്രതികള്‍ ആളൂര്‍ പോലിസ് പിടിയിലായി.വെള്ളികുളങ്ങര സ്വദേശികളായ ഐനികാടന്‍ വീട്ടില്‍ പ്രദീപ് (46),മേക്കപറമ്പന്‍ ഷാജു(46),പുല്ലൂര്‍ ഊരകം സ്വദേശി മഠത്തിക്കര വീട്ടില്‍ രവി (44),തെങ്കാശി സ്വദേശിയും കൊടകരയില്‍ സ്‌ക്രാപ്പ് കച്ചവടം നടത്തുന്ന സിന്ദൂര പാണ്ഡ്യന്‍ (60) എന്നിവരെയാണ് ആളൂര്‍ എസ് ഐ വി വി വിമലും സംഘവും അറസ്റ്റ് ചെയ്തത്.കല്ലേറ്റുംങ്കരയിലെ കെ എസ് ഇ ബി സബ് ഡിവിഷണല്‍ ഓഫിസിലെ മുന്‍ കരാര്‍ തൊഴിലാളികളുടെ സഹായത്തോടെയാണ് മോഷണം നടത്തിയിരുന്നത്.പലപ്പോഴായി 7000 മീറ്ററോളം അലുമിനിയം കമ്പിയും 2000 മീറ്ററോളം റോക്ക് കമ്പിയും മോഷണം നടത്തുകയായിരുന്നു.മോഷണം നടത്തിയിരുന്ന കമ്പികള്‍ കൊടകരയിലെ സിന്ദൂര പാണ്ഡ്യന്‍ വഴിയാണ് വില്‍പന നടത്തിയിരുന്നത്.അന്വേഷണ സംഘത്തില്‍ എസ് ഐ ഇ എസ് ഡിന്നി,എസ് എസ് ഐമാരായ സതിത്ത്,ഗ്ലാഡ്വിന്‍,പോള്‍സണ്‍,സീനിയര്‍ സി പി ഓ മാരായ രാവുണ്ണി, ആശോകന്‍,വിനു,ജോയ് എന്നിവരാണ് ഉണ്ടായിരുന്നത്.
ആളൂര്‍ ജംഗ്ഷന്‍ നവീകരണം അട്ടിമറിക്കപ്പെടുന്നു; തോമസ് ഉണ്ണിയാടന്‍
ആളൂര്‍: ജംഗ്ഷന്റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജംഗ്ഷന്‍ നവീകരണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തി മനോഹരമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട, ചാലക്കുടി,കൊടകര റോഡുകള്‍ സംഗമിക്കുന്ന ആളൂര്‍ ജംഗ്ഷനിലെ 8.983 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിനുമാണ് തുക അനുവദിച്ചിരുന്നത്.നവീകരണത്തിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തികരിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊന്നും ചെയ്യാത്തതാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ തന്നെ പണം അനുവദിച്ചിട്ടും വെള്ളാഞ്ചിറ കമ്മൂണിറ്റി ഹാളും അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍.വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ് ,ഡേവിസ് തുളുവത്ത്, ഡെന്നി കണ്ണംകുന്നി, കൊച്ചുവു, ജോബി മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുമ്പൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമം
വേളൂക്കര:തുമ്പൂര്‍ ഗ്രാമത്തിലെ സ്‌കൂളുകളായ എസ് എച്ച് സി എല്‍ പി എസ്, എ യു പി എസ് , റൂറല്‍ ഹൈസ്‌കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തുമ്പൂരിലെ സാംസ്‌കാരിക സംഘടനയായ അത്താണി തുമ്പൂര്‍ സ്‌കൂളുകളിലെ പൂര്‍വ്വ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംഗമം നടത്തുന്നു.2018 ഏപ്രില്‍ 22 ന് തുമ്പൂര്‍ സ്‌കൂള്‍ മൈതാനിയില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ച പ്രസ്തുത പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.പണ്ഡിറ്റ് ചന്ദ്രശേഖരവാര്യര്‍,വി എ കുഞ്ഞു മുഹമ്മദ് മാസ്റ്റര്‍ ,എം സി വത്സന്‍ (മുന്‍ നിയമസഭ സെക്രട്ടറി),ആര്‍ കെ ജയരാജ് രാമന്‍കുളത്ത് എന്നിവരെ രക്ഷാധികാരിയായും ,ചെയര്‍മാനായി ലോഹിതാക്ഷന്‍ മാസ്റ്റര്‍ ,വൈസ് ചെയര്‍മാന്‍ ബിന്ദു ബേബി ,കണ്‍വീനര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ജോ.കണ്‍വീനര്‍ രാജേഷ് കെ കുറുപ്പത്തുക്കാട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.