ദയാവധം; സൂപ്രീംകോടതി വിധി വേദനാജനകവും പ്രതിഷേധാര്‍ഹവുമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ 

406
Advertisement

ഇരിങ്ങാലക്കുട: അന്തസ്സോടെയുള്ള മരണം പൗരന്റെ അവകാശമാണെന്ന സൂപ്രീംകോടതി വിധി അത്യന്തം ഖേദകരവും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്ക്യൂമെനിക്കല്‍ സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി. അസാധാരണ വിധി പ്രഖ്യാപനത്തിലൂടെ ജീവന്റെ വില ഇടിച്ചുകാണിക്കുന്നതാണെന്നും റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. സഭയുടെ ഐക്യത്തിനായി സഭാമേലാധ്യക്ഷന്മാര്‍ ആഹ്വാനം ചെയ്തു. രൂപതാ ഭവനത്തില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ മെത്രപ്പൊലീത്ത യാക്കൂബ് മാര്‍ ഐറേനിയൂസ്, ഈസ്റ്റ് സിറിയന്‍ സഭ സഹായ മെത്രാന്‍ മാര്‍ ഓഗിന്‍, സി.എസ്.ഐ. സഭ പ്രതിനിധി ഫാ. ക്രിസ്തുദാസ്, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധി ഫാ. ജോണ്‍ വൈന്തലത്തില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. റവ. ഡോ. ജോജി കല്ലിങ്ങല്‍ സഭകളുടെ ഐക്യം ആധുനിക യുഗത്തില്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മുഖ്യ ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍, റവ. ഡോ. ജോജി കല്ലിങ്ങല്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ഡേവീസ് കിഴക്കുംതല, ദീപക് ജോസഫ് എന്നിവര്‍ സംസാരിച്ചു.

Advertisement