കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത  കെ.സി.വൈ.എം വനിതാദിനാചരണം

536
Advertisement

കൂടപ്പുഴ: ശാരീരികമായി വൈകല്യമനുഭവിക്കുന്നവര്‍ക്ക് ആറോളം വീല്‍ ചെയറുകള്‍ ഹൃദയ പാലിയേറ്റിവ് കെയറിനു കൈമാറികൊണ്ട് കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത വനിതാദിനാചരണം പ്രതീക്ഷ 2018 കൂടപ്പുഴ നിത്യസഹായമാതാ KCYM യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു.
ആനുകാലിക സമൂഹത്തില്‍ വനിതകള്‍ക്കുള്ള പ്രധാന്യം മനസിലാക്കുവാനും സമൂഹത്തിലുള്ള അനീതിക്കും സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കുമെതിരേ സ്വയം പ്രതിരോധ പരിശീലനവും വനിത പ്രവര്‍ത്തകര്‍ക്ക് നല്‍കി.
രൂപത കെ.സി.വൈ.എം വൈസ് ചെയര്‍പേഴ്‌സണ്‍ നിഖിത വിന്നി അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കീര്‍ത്തി ഉദ്ഘാടനം ചെയ്തു. രൂപത കെ.സി.വൈ.എം ഡയറക്ടര്‍ ഫാ.ബെഞ്ചമിന്‍ ചിറയത്ത്, കൂടപ്പുഴ ഇടവക വികാരി ഫാ.സണ്ണി കളമ്പനതടത്തില്‍, രൂപത ചെയര്‍മാന്‍ എഡ്വിന്‍ ജോഷി , അസി.ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര,
ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ CHF, നാന്‍സി സണ്ണി, ഈവ്‌ലിന്‍ ,
അലീന ജോബി, ബിജോയ് ഫ്രാന്‍സിസ്, ഡെനി ഡേവീസ്, നീതു ജോയ് , ഡെല്‍ജി ഡേവീസ് , അലയ്‌ന ,മരിയ എന്‍ .എസ് ,മാരിയറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ ഇടവകകളില്‍നിന്നുമായി 200ഓളം വനിതാ പ്രവര്‍ത്തകര്‍ പങ്കെടുത്തു

 

Advertisement